Ind disable

Ads 468x60px



2017, ജനുവരി 13, വെള്ളിയാഴ്‌ച

കോഴിക്കോടിന്‍റെ ഗവിയിലേക്ക് ഞാനുമെന്‍റെ ബുള്ളറ്റും കൂടി

സോളോ റൈഡ് ടു വയലട കോഴിക്കോട്
കോഴിക്കോട് കണ്ണൂര്‍ റൂട്ടില്‍ പാരഗണ്‍ റസ്റ്റോറന്റിന്റെ എതിര്‍വശം പാല്‍സര്‍ബത്ത് കട. പാരഗണ്‍ ഹോട്ടലിന്റെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങിയിട്ട് സമയം കുറെയായി അങ്ങനെയൊരു സര്‍ബത്ത് കട കാണാനില്ല. ടേസ്റ്റിസ്പോട്ട് ആപ്പിലൂടെ കോഴിക്കോട് സ്പെഷ്യല്‍ പാല്‍സര്‍ബത്ത് അന്യേഷിച്ച് ഗൂഗിള്‍മാപ്പ് നോക്കി ഇറങ്ങിപുറപ്പെട്ടതാണ് രാവിലെ. ഇനി ഗൂഗിള്‍മാപ്പും ആപ്പും പറ്റിച്ചതാണോ. ഉച്ചവെയിലിന്റെ ചൂട് ശെരിക്കും പണിതന്നിരിക്കുന്നു.ദാഹവും ക്ഷീണവും കൊണ്ട് തളര്‍ന്നപോലെ .ഇനി മുന്നോട്ട് പോണമെങ്കില്‍ വല്ലതും കഴിക്കണം നിരാശയോടെ നില്‍കുമ്പോളതാ ഹാട്ടലിന്റെ മറുവശത്ത് റോഡിനരികില്‍ ഒരു കടയുടെ മുന്നില്‍ കുറച്ചാളുകള്‍ എന്തിനോ കാത്ത് നില്‍ക്കുന്നത് പോലെ . പ്രതീക്ഷയോടെ അങ്ങോട്ടുചെന്നപ്പോള്‍ ഒരാള്‍ പുട്ട്കൂറ്റിയോളം വലുപ്പമുള്ള നിരത്തി വച്ചിരിക്കുന്ന ചില്ലുഗ്ലാസില്‍ നന്നാറിസര്‍ബത്തും നാരങ്ങാനീരും കാച്ചിയപാലും ചേര്‍ത്തോരു സ്പെഷ്യല്‍ ഐറ്റം തയ്യാറാക്കുന്നു. ഓര്‍ഡര്‍ചെയ്യാതെ തന്നെ തിക്കിതിരക്കി ഒരെണ്ണം ആദ്യം തന്നെ ഞാനെടുത്തു .അത് വരെയുണ്ടായിരുന്ന ക്ഷീണവും ദാഹവുംമെല്ലാം പാല്‍സര്‍ബത്ത് കഴിച്ചപ്പോള്‍മറന്നിരിക്കുന്നു.ഇനിയും ഒരു നൂറ്കിലോമീറ്റര്‍ റൈഡ്ചെയ്യാന്‍ മനസ്സ് സജ്ജമായിക്കഴിഞു. ഗൂഗിള്‍മാപ്പെടുത്തു റൂട്ടിങ്ങ് തുടങ്ങി വയലട കോഴിക്കോടിന്റെ ഗവിയെന്നും ഊട്ടിയെന്നുമൊക്കെ അറിയപ്പെടുന്ന സ്ഥലം നാല്‍പത് കിലോമീറ്ററും കൂടി പോകണം. തിരിച്ചുവരുവാനുള്ള പെട്രോളൂം കൂടി വണ്ടിയില്‍നിറച്ച് വിണ്ടും യാത്രതുടങ്ങി.

കൃത്യമായ പ്ലാനിങ്ങോന്നുമില്ലാതെ രാവിലെ ഒമ്പത് മണിക്കിറങ്ങിയതാണ്. കോഴിക്കോട് വയലടക്ക് പോകാന്‍തീരുമാനിച്ച് വരാമെന്ന്പറഞ്‍ ഫ്രണ്ട് വന്നില്ല. തീരുമാനിച്ചയാത്രമുടക്കണ്ടാന്ന് കരുതി വണ്ടിയെടുത്തുനേരേ കോഴിക്കോട്ക്ക് തന്നെവിട്ടു.ഒറ്റക്ക് വയലടക്ക് പോകാന്‍കഴിയുമോന്നറിയില്ല.എന്തായാലും എത്തുന്നത് വരെ പോകാന്‍തീരുമാനിച്ചു.ചമ്മ്രവട്ടം തിരൂര്‍ താനൂര് കടലുണ്ടി . കടലുണ്ടി പാലത്തില്‍ കുറച്ച് നേരം ചിലവഴിച്ചു. അവിടെത്തെ തട്ടുകടയില്‍ന്ന് ഉപ്പിലിട്ട നെല്ലിക്കയും പൈനാപ്പിളും വാങ്ങി നേരേ ചാലിയം ജങ്കാറിലേക്ക് . വണ്ടി ജങ്കാറില്‍കയറ്റി നങ്കൂരമിട്ടു.അക്കരെ ബേപ്പൂര് തൂറമുഖത്ത് ലക്ഷദ്വീപിലേക്കുള്ള വലിയ കാര്‍ഗോ ഷിപ്പ് ഇന്ത്യന്‍ നേവിയുടെ ബോട്ടുകള്‍ കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ടുകള്‍ മുതലായവ നിറുത്തിയിട്ടിരിക്കുന്നു. നേരേ ബേപ്പൂര് തുറമുഖത്തേക്ക് പാസ്സെടുത്ത് അകത്ത്കയറി കപ്പലിനടുത്തുചെന്ന് കുറച്ച് സെല്‍ഫിയും ഫോട്ടോസുമെടുത്ത് വണ്ടിതിരിച്ചു കോഴിക്കോട് ബീച്ച്.ഇനിയങ്ങോട്ട് വഴിയറിയില്ല.ആകെ ആശ്രയം ഗൂഗിള്‍മാപ്പാണ്. ഉച്ചവെയില്‍ ശരിക്കും പണിതന്നിരിക്കുന്നു. ദാഹവും ക്ഷീണവും കൊണ്ട് തളര്‍ന്നപോലെ .ഇനി മുന്നോട്ട് പോണമെങ്കില്‍ വല്ലതും കഴിക്കണം .അങ്ങനെയാണ് ടേസ്റ്റിസ്പോട്ട് ആപ്പില്‍നിന്നും പാല്‍സര്‍ബ്ബത്തിനെ കുറിച്ചറിയുന്നത്.കണ്ണൂര്‍റൂട്ടിലൂള്ള പാരഗണ്‍ ഹോട്ടിലിന് മുന്നിലുള്ള ഒരു ചെറിയകട.അവിടെന്ന് പാല്‍സര്ബത്തും കഴിച്ചു  വയലടക്ക് യാത്രതുടങ്ങി.
കോഴിക്കോട്നിന്നും നാല്‍പത്കിലോമീറ്റര്‍ ബാലുശേരി കക്കയം റൂട്ടിലാണ് വയലട. മൂപ്പത് കിലോമീറ്റര്‍ നാല്‍പത് മിനിറ്റ്കൊണ്ട്കഴിഞ്ഞു.ഇനിയങ്ങോട്ട് ഹൈറേഞ്ചാണ്. റോഡിനിരുവശവും കാഴ്ചകള്‍ നിറഞ്ഞുതുടങ്ങി ഒരു വശത്ത് കത്തിജ്വലിക്കുന്ന സൂര്യകിരണങ്ങളെ ഭൂമിയില്‍പതിയാതെ തടഞ്ഞു നിര്‍ത്തുന്ന റബ്ബര്‍ മരങ്ങള്‍ മറുവശത്ത് കാട്ടരുവികളും കരിമ്പാറ ക്കല്ലുള്‍കിടയിലൂടെ വെള്ളിനൂല്‍പോലെ ഒലിച്ചിറങ്ങുന്ന ചെറിയവെള്ളച്ചാട്ടങ്ങളും. 10 കിലോമീറ്റര്‍ നീണ്ടയാത്രക്കൊടുവില്‍ വണ്ടിചെന്നെത്തിയത് കരിങ്കല്ലുകള്‍പതിച്ച വഴിയിലാണ്.അവിടെന്നങ്ങോട്ട് ഓഫ് റോഡാണ് കാറിന്കയറാന്‍കഴിയില്ല ജീപ്പ് മാത്രമാണ് പോകുന്നത് .ഒന്നരകിലോമീറ്റര്‍ വലിയകരിങ്കല്ലുകള്‍ വിരിച്ച കയറ്റം. അല്‍പം സാഹസികതയോടെ ബൈക്ക് മുകളിലേക്ക് കയറ്റി .മുകളില്‍ നട്ടുച്ചക്ക് പോലും നല്ല തണുപ്പാണ് . സൈന്‍ബോഡില്‍ മൌണ്ട് വയലട വ്യൂ പോയിന്റ് , മുള്ളന്‍പാറ എന്ന് എഴുതിയിരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ആവേശം കൂടി. ഉരുണ്ട് ആകൃതിവന്നിരിക്കുന്ന  പാറക്കല്ലുകള്‍ക്കിടയിലൂടെ മുള്ളന്‍പാറ്ക്ക് മുകളിലേത്തി.
പേരുപോലെത്തന്നെ മുള്ളുകള്‍പോലെ പാറമുനകള്‍ കൂര്‍ത്തിരിക്കുന്നു.ഒരുനിമിഷം എങ്ങോട്ട് നോക്കണം എന്നറിയാതെ നിന്നു.താഴെ കക്കയം ഡാമതാ ചൈനാവന്‍മതിലിന്റെ ആകാശകാഴ്ചപോലെ നെഞ്ച് വിരിച്ച് നില്‍കുന്നു .ഡാമില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന വെള്ളം നിറഞ്ഞ തടാകത്തിന്ചുറ്റും തിങ്ങിനിറഞ്ഞ വനങ്ങള്‍ മേഘങ്ങള്‍ തൊട്ടുതലോടിക്കൊണ്ട് പോകുന്ന മലകള്‍  വിധൂരതയില്‍ കാട്ടുപച്ചപ്പ് രണ്ടായിരത്തിലധികം ഉയരത്തില്‍നിന്നും ആ കാഴ്ച കണ്ണിനെ കുളിരണിയിക്കുന്നതാണ്. കുറച്ച് നേരം അവിടെ കണ്ണില്‍കണ്ടതെല്ലാം കാമറയില്‍പകര്‍ത്തി മലയിറങ്ങി. .കാഴ്ചകള്‍ കണ്ട് മലയിറങ്ങുമ്പോള്‍ ഒരു കൊച്ചു വെള്ളച്ചാട്ടത്തിലിറങ്ങി ഫ്രഷായി വീണ്ടും ബൈക്കെടുത്ത് തിരിഞ്ഞ് നോക്കിയപ്പോള്‍ വയലടമല എന്നെ നോക്കി യാത്രപറയുന്നപോലെ. ഇനിയിത്പോലെ സമയം കിട്ടുമ്പോള്‍ കൂട്ടുകാരെയും കൂട്ടി വരാട്ടോ.... ഞാന്‍ മനസ്സില്‍ പറഞു. ഇനി പോകാനുള്ളത് വനപര്‍വം ഇക്കോ ടൂറിസത്തിലേക്കാണ് പക്ഷേ ആകെ വഴിപറഞുതരുന്ന മൊബൈലിലെ ബാറ്ററി തീര്‍ന്നിരിക്കുന്നു ഇനി ഗൂഗിള്‍മാപ്പും ജി.പി.എസ്സും ക്കിട്ടില്ല തിരിച്ച് നേരേ കോട്ടക്കലിലേക്ക്
കോട്ടക്കല്‍ വി.എച്ച് അവില്‍ മില്‍ക്ക് .കോട്ടക്കലിലെ ഒരു സ്പെഷ്യല്‍ ഐറ്റം അവില്‍മില്‍ക്കാണ് . അവില്‍മില്‍ക്ക് ഇഷ്ടമുള്ളവര്‍ കോട്ടക്കലിലെ വി.എച്ച് അവില്‍മില്‍ക്ക് കടയിലെ എസ്.പി അവില്‍മില്‍ക്ക് കഴിക്കുണം .അങ്ങനെ അവില്‍മില്‍ക്കും കഴിച്ച് ഇനി മലപ്പുറം കോട്ടക്കുന്നിലേക്ക്.സോഷ്യല്‍മിഡിയയില്‍ വളരെ ഫേമസ്സാണ് കോട്ടക്കുന്നിലെ മ്യൂസിക് ലേസര്‍ വാട്ടര്‍ ഫൌണ്ടന്‍ഷോ ഇന്ത്യയിലെ തന്നെ നമ്പര്‍വണ്‍ മ്യൂസിക് ലേസര്‍ വാട്ടര്‍ ഫൌണ്ടന്‍ഷോ ആണെന്ന് പറയുന്നു നമ്മുടെ മലപ്പുറം കോട്ടക്കുന്നില്‍ ആഴ്ചയില്‍ ശെനിയും ഞായറും .എങ്കില്‍ അതൊന്ന് കാണണം ഏഴരക്കാണ് ഷോ .വെറുതെ പറയുന്നതല്ലട്ടോ കിടു. മലപ്പുറത്തിന്റെ ചരിത്രം ലേസര്‍ പ്രോജക്ടറിലൂടെ ജലതരങ്കങ്ങള്‍ കൊണ്ട് പശ്ചാതലം ഒരുക്കിയ സ്ക്രീനില്‍ , മ്യൂസിക്ക് ലേസര്‍ വാട്ടര്‍ ഡാന്‍സും അരമണിക്കൂര്‍ സമയം പോളിച്ചു എന്നല്ല പൊളിച്ചടക്കി എന്ന് വേണം പറയാന്‍.
വീട്ടിലെത്തിയപ്പോള്‍ സമയം ഒമ്പത് മണിയായിരക്കുന്നു .അപ്പോഴാണൊരുകാര്യം ആലോജിച്ചത് രാവിലെ വീട്ടില്‍നിന്നിറങ്ങിയതും ഒമ്പത് മണിക്കായിരുന്നു.12മണികൂറിലെ ഒരു പകല്‍സമയം കൊണ്ട എന്തല്ലാം കാഴ്ചകള്‍ മിന്നിമറഞ്ഞിരിക്കുന്നു. ബേപ്പൂര് തൂറമുഖം,കോഴിക്കോട് ബീച്ച്,പാല്‍ സര്‍ബത്തിന്റെ രുചി,വയലട മുള്ളന്‍പാറ,കോട്ടക്കല്‍ അവില്‍മില്‍ക്ക്,മലപ്പുറം കോട്ടക്കുന്ന്.അങ്ങെനെയങ്ങെനെ...........



0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ