Ind disable

Ads 468x60px



2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

നീലഗിരി കുന്നുകളുടെ ചരിവിലൂടെ മനസ്സുകുളിര്‍പ്പിക്കുന്ന ഒരു യാത്ര

നീലഗിരി  മൌണ്ടന്‍ റയില്‍വേ 
ഉദഗമണ്ഡലം അഥവാ ഊട്ടി. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ സ്വപ്നം. നീലഗിരിക്കുന്നുകളുടെ വന്യ ഭംഗിയുടെ അവസാനയിടം. ഇന്ത്യയുടെ വിനോദ ഭൂപടത്തില്‍ തമിഴ്‌നാടിന് ഒന്നാംനിര സ്ഥാനം സമ്മാനിച്ച പ്രദേശം. കുളിര്‍മയുടെ പശ്ചാത്തലത്തില്‍ കാഴ്ചകളും അനുഭവേദ്യങ്ങളായ വസ്തുതകളും ഒരുപാടുണ്ടെങ്കിലും സഞ്ചാരികളുടെ മനസ്സിനെ എന്നും മോഹിപ്പിക്കുന്ന ഒരെണ്ണം ഊട്ടിയെ മറ്റു മലയോര വിനോദ മേഖലകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.
ഇവിടേക്കുള്ള യാത്രയില്‍ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കണമെന്ന് യാതൊരാളും കൊതിക്കുന്ന ഊട്ടി മൗണ്ടന്‍ റയില്‍വേ’.
സമുദ്ര നിരപ്പില്‍ നിന്നും 330 മീറ്റര്‍ മാത്രം ഉയരത്തിലുള്ള മേട്ടുപ്പാളയത്തു നിന്നും 2200 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഊട്ടിയുടെ നെറുകയിലേക്ക് 46 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീവണ്ടിയാത്ര. ഇത്രയും ദൂരം നാലര മണിക്കൂര്‍ കൊണ്ട് ഇഴഞ്ഞും കിതച്ചും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിച്ചും മലകയറുന്ന ഈ കരിവണ്ടി നമുക്ക് സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാകാത്ത യാത്രാ അനുഭവങ്ങളാണ്
206 വളവുകള്‍, 16 തുരങ്കങ്ങള്‍, ചെറുതും വലുതുമായ 250 പാലങ്ങള്‍…. മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലെത്തുമ്പോള്‍ നാം ഇവയെല്ലാം താണ്ടിയിരിക്കും
ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച ഈ തീവണ്ടി ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രയിനെന്ന റിക്കാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. വേഗത മണിക്കൂറില്‍ 10.4 കി.മി. 
ഇന്ത്യയിലെ ഏക റാക്ക് റെയില്‍വേയായ നീലഗിരി മലയോര പാതയില്‍ പ്രകൃതി കാത്തുവച്ചിരിക്കുന്ന കാഴ്ചകള്‍ അനവധിയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും കുത്തനെ കയറ്റമുള്ള തീവണ്ടിപ്പാതയാണിത്. 
ഊട്ടിയിലേക്കുള്ള യാത്രയില്‍ എഞ്ചിന്‍ ട്രയിനിന്റെ പുറകുവശത്താണ്. ബോഗികളെ മുന്നോട്ടു തള്ളി കയറ്റം കയറ്റുമ്പോള്‍ ഒരു പിടുത്തത്തിനു വേണ്ടിയാണ് റാക്ക് ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നത്. രണ്ട് പാളത്തിനും നടുക്കുള്ള റാക്ക് പാതയിലൂടെ ട്രയിനില്‍ ഘടിപ്പിച്ചിരിക്കുന്ന പല്‍ചക്രം കൊളുത്തിപ്പിടിച്ച് മലകയറുന്ന സംവിധാനമാണ് റാക്ക് ആന്‍ഡ് പീനിയന്‍.
കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിലൊന്നായ ഭവാനിയെ ട്രയിന്‍ മറികടക്കുന്നു
വലിയ കയറ്റങ്ങള്‍ കയറുവാന്‍ പ്രാപ്തമായഎക്‌സ്കാറ്റഗറിയില്‍പ്പെട്ട എഞ്ചിനുകളാണ് ഈ റയില്‍ പാതയില്‍ ഉപയോഗിച്ചിരിക്കുന്നത്. 1918 നും 1950 നുമിടയില്‍ നിര്‍മ്മിച്ച എഞ്ചിനുകളാണ് ഇപ്പോള്‍ മേട്ടുപ്പാളയം മുതല്‍ കുനൂര്‍ വരെ യാത്രയ്ക്ക് ഉപയോഗിക്കുന്നത്.






ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ തവണ വെള്ളിവെളിച്ചം കണ്ട ട്രയിനെന്ന റിക്കാര്‍ഡും ഈ തീവണ്ടിക്ക് സ്വന്തം. മണിരത്‌നത്തിന്റെ ദില്‍സേ, പ്രിയദര്‍ശന്റെ കിലുക്കംഅങ്ങനെ മനസ്സില്‍ പതിഞ്ഞ എത്ര രംഗങ്ങളിലെ നായകനായി ഈ ട്രയിന്‍ മാറിയിരിക്കുന്നു. ഊട്ടിയിലേക്ക് നീലഗിരി കുന്നുകളുടെ ചരിവിലൂടെ മനസ്സുകുളിര്‍പ്പിക്കുന്ന ഒരു യാത്ര സാദ്ധ്യമായില്ലെങ്കില്‍ മറ്റെവിടെ വിനോദം കണ്ടെത്താന്‍ ശ്രമിച്ചിട്ടും കാര്യമില്ലതന്നെ

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ