Ind disable

Ads 468x60px



2015, ഏപ്രിൽ 25, ശനിയാഴ്‌ച

കോഴിക്കോടിന്‍റെ ചാരത്തായി ഒരു കക്കയം

കോഴിക്കോടിന്റെ ചാരത്തായി ഒരു കക്കയം
ഇത്തവണ സമ്മര്‍ വെക്കേഷന്‍ യാത്ര സൗദി അറേബിയിലുള്ള എന്റെ സുഹൃത്ത്‌ എന്‍.കെ റാഫിയും നാട്ടിലുള്ള സജീവിന്റെ കൂടെയുമായിരുന്നു. നല്ല ഒരു സ്ഥലം അന്യേഷിച്ച്‌ നടക്കുമ്പോളാണ്‌ കോഴിക്കോടിന്റെ ചാരത്തായി കക്കയം എന്ന മനോഹരമായ സ്ഥലത്തേകുറിച്ച്‌ ഞങ്ങള്‍ അിറഞ്ഞത്‌. 


കോഴിക്കോടിന്റെ നഗരത്തിരക്കുകളില്‍ നിന്നും മാറി ഏകദേശം 65 കി.മി അപ്പുറത്ത്‌ പ്രകൃതിയുടെ വിരിമാറില്‍ നിറഞ്ഞ്‌ നില്‍കുകയാണ്‌ കക്കയം ഡാമും വനപ്രദേശവും. 
.
അങ്ങനെ ഒരു ഞായറാഴ്‌ച്ച ഞങ്ങള്‍ യാത്ര തുടങ്ങി. കോഴിക്കോട്‌ നിന്നും താമരശ്ശേരി തലയാട്‌ വഴി ഞങ്ങള്‍ കക്കയം എന്നസ്ഥലത്ത്‌ എത്തിചേര്‍ന്നു.അവിടെ നിന്നും 14 കി.മി യാത്ര ചെയ്യണം കക്കയം ഡാമില്‍ എത്താന്‍.  

കക്കയത്ത്‌ നിന്നും ഡാമിലേക്കുള്ള യാത്ര അത്യതികം അത്ഭുതങ്ങള്‍ നിറഞ്ഞതും ഭീതിവരുത്തുന്നതും കണ്ണുകള്‍ക്ക്‌ കുളിര്‍മചൊരിയുന്ന മനോഹരമായ കാഴ്‌ച്ചകള്‍ നിറഞ്ഞതുമായിരുന്നു. രാവിലെ 9.30 ന്‌ കക്കയത്ത്‌ എത്തി ഡാമിലേക്കുള്ള പ്രവേശന ടിക്കറ്റ്‌ എടുക്കാന്‍ചെന്നപ്പോള്‍ അവിടെ നിന്നും രണ്ട്‌ വനിതാ ടൂറിസ്റ്റ്‌ ഉദ്ധ്യോഗസ്ഥര്‍ ഞങ്ങളുടെകൂടെ ഡാമിലേക്കുള്ളയാത്രയില്‍ ചേര്‍ന്നു. അത്‌ ഞങ്ങള്‍ക്ക്‌ തികച്ചും ആശ്വാസമേകുമെന്ന്‌ വിചാരിച്ചു. കാരണം അവര്‍ ഉണ്ടെങ്കില്‍ യാത്ര വഴിതെറ്റാതെയാകുമെന്നും അവിടെത്തെ ടൂറിസ്റ്റ്‌ സാദ്ധ്യതകളെകുറിച്ച്‌ അറിയാമെന്നുമൊക്കെ ഞങ്ങള്‍ കരുതി . പക്ഷേ,, ആ യാത്രയില്‍ വഴിയില്‍ ഉണ്ടായേക്കാവുന്ന വന്യമൃഗങ്ങളുടെ ആക്രമത്തേകുറിച്ച്‌ ഞങ്ങളോട്‌ അവര്‍ ആദ്യംപറഞ്ഞപ്പോള്‍ ഞങ്ങള്‍ പേടിതോന്നിയെങ്കിലും യാത്രയിലെ ഓരോ നിമിഷത്തിലും ഉണ്ടാകുന്ന പേടിയും ആകാംശയും മനോഹരമായ കാഴച്ചകളും കടന്ന്‌പോകുമ്പോള്‍ യാത്ര അത്യതികം മനോഹരമായിരുന്നു. 

 ഈ കാടുകളില്‍ 680 ല്‍ പരം പുഷ്‌പിക്കുന്ന സസ്യങ്ങളും 39ല്‍ പരം പുല്ലുകളും 22ല്‍ പരം ഓര്‍കിഡുകളും 150ല്‍ പരം ഇനം ചിത്രശലഭങ്ങളെയും കണ്ടത്തിയിരിക്കുന്നു.
ഒരു ഭാഗത്ത്‌ കുരുച്ചി കാടുകളും താമരശ്ശേരി ചുരവും മറുഭാഗത്ത്‌ പെരുവന്നാമൂഴി കാടുകളും ചുറ്റപെട്ട്‌ കിടക്കുന്ന ഈ സ്ഥലത്തേക്കുള്ള യാത്ര അത്യതികം മനോഹരമായതാണ്‌
ആന,പുലി,കടുവ,ചെന്നായ ,കരടി,മുള്ളന്‍പന്നി മുതലായ ജീവികള്‍ ധാരാളമായി കണ്ട്‌വരുന്നു. 
അങ്ങനെ കാഴ്‌ച്ചകള്‍ കണ്ട്‌ ഞങ്ങള്‍ ഡാമിനടുതെത്തി .ചുറ്റും വനത്താല്‍ ചുറ്റപെട്ട ആ സ്ഥലത്തിനു നടുവില്‍ ഡാം തലയുയര്‍ത്തി നില്‍കുന്നു.കാട്ടിലൂടെ ഒരുകിലോമീറ്റര്‍ നടന്ന്‌ താഴേക്കിറങ്ങിചെന്നാല്‍ കാടിന്റെ പേടിപെടുത്തുന്ന തരത്തിലുള്ള ശബ്‌ദം കേള്‍ക്കാം,,,വീണ്ടും കുറച്ച്‌കൂടി നടന്നാല്‍ മനോഹരമായ സംഗീതോപകരണങ്ങളില്‍ നിന്നുണ്ടാകുന്ന നാദസ്വരം പോലെ പാറകെട്ടുകള്‍ കിടയിലൂടെ ഒഴുകുന്ന ഒരു കൊച്ചു അരുവിയും അരുവിയില്‍നിന്നും താഴെക്ക്‌ പതിക്കുന്ന ഒരു വെള്ളചാട്ടവും കാണാം�വെള്ളചാട്ടം കാണാനായി ഒരു കൊച്ചു തൂക്ക്‌പാലവും അവിടെയുണ്ട്‌�തൂക്ക്‌പാലത്തിലൂടെ നടന്ന്‌ ചെന്നാല്‍ വെള്ളം ചെന്ന്‌പതിക്കുന്ന അഘാതമായ കൊക്കയും കാണാം���. 





ഇവിടെയുള്ള ഘോരവനങ്ങള്‍ ബ്രട്ടീഷ്‌ പട്ടാളക്കാര്‍കെതിരെയുള്ള യുദ്ധങ്ങളില്‍ പഴശ്ശി രാജാവ്‌ ഉപയോഗച്ചിരുന്നു. 

കോഴിക്കോട്‌ നിന്നും 50 കി.മി മാറിയാണ്‌ കക്കയം സ്ഥിതിചെയ്യുന്നത്‌ അവിടെ നിന്നും 14 കി.മി മാറിയാണ്‌ കക്കയം ഡാമും സ്ഥിതിചെയ്യുന്നത്‌. 

നവംബര്‍ മാസം മുതല്‍ ഏപ്രില്‍ വരെയായിരിക്കും അനുയോജ്യമായ കാലാവസ്‌ത. 

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ