Ind disable

Ads 468x60px



2019, ഫെബ്രുവരി 5, ചൊവ്വാഴ്ച

ദസറ കാണാൻ മൈസൂരിലേക്

ദസറ കാണാൻ മൈസൂരിലേക്
ഒരു പക്കാലോക്കൽ ദസറ ട്രിപ്പ്
ചൊവ്വാഴ്ച്ച രാവിലെയായിരുന്നു സാബീറിന്റെ വാട്‌സ്ആപ്പ് വോയ്സ് ക്ലിപ്പ് കണ്ടത് "ടാ മൈസൂരിൽ ദസറ ഉത്സവം നടക്കുന്നുണ്ട് നമ്മക്ക് പോയാലോ" ദാസറയെ പറ്റി കേട്ടിട്ടുണ്ടെങ്കിലും ഇത് വരെ കാണാൻ പറ്റിയിട്ടില്ല. ഒന്നും നോകീല പോകാൻ തീരുമാനിച്ചു. മൂന്നാർ ബൈക് റൈഡ് കഴിഞ്ഞു ശെനിയാഴ്ച്ച വീട്ടിലെത്തിയിട്ടേയുള്ളൂ ഇനിയും ട്രിപ്പ് ഉണ്ടെന്നു പറഞ്ഞാൽ വീട്ടിൽനിന്നും ആട്ടുകേൾക്കും അത്കൊണ്ട് പോക്ക് ബസ്സിലാക്കി ട്രിപ്പ് എന്നുള്ളത് മാറ്റി ബാംഗ്ളൂർക്ക് ഓൻക്ക് സാധനം വാങ്ങാൻ പോകുമ്പോൾ കൂടെ പോകാണെന്ന് പറഞ്ഞു ഉച്ചക്ക് തന്നെ വീട്ടീന്ന് ചാടി കോഴിക്കോട്ടെക്ക് ട്രെയിൻ കിട്ടിയില്ല പിന്നെ അടുത്ത ട്രെയിൻ കാത്തുനിന്നില്ല കെ. എസ്.ആർ.ടി. സി ക്ക് വെച്ചുപിടിച്ചു. ഏഴുമണിയോടെ കോഴിക്കോട് അവിടുന്ന് മൈസൂർ ബസ്സിൽ പോകാനാണ് പ്ലാൻ പക്ഷെ അടുത്തദിവസം കേരളത്തിൽ ഹർത്താൽ ആയത്കൊണ്ട് എല്ലാ മൈസൂർ ബസ്സും ഫുൾ. ഇനി സീറ്റ് ഉള്ളബസ് 11 മണിക്കാണ് അതിനു തന്നെ റിസർവ് ചെയ്തു . പക്ഷെ ഇനിയും ഒരുപാട് സമയം ബാക്കി സ്പോർട്ട് പ്ലാൻ ഉണ്ടാക്കി നേരെ കോഴിക്കോട് ബീച്ച് ലക്ഷ്യമാക്കി നടന്നു. "ഖൽബിൽ തേനൊഴുകുന്നൊരു കോഴിക്കോട് ...കടലമ്മ മുത്തണ കര കോഴിക്കോട് .... അലുവാ മനസ്സുള്ളൊരു കോഴിക്കോട്..."
കോഴിക്കോട് നഗരകാഴ്ച്ച കണ്ടു ഞങ്ങള് നടന്നു.നാവിൽ കൊതിയൂറും നല്ല വെജിറ്റബിൾ ബ്രെഡ്ഡ് സാൻഡ് വിച്ച് "സാൻഡ്വിച് വലാ" അവിടുന്നു തുടങ്ങി കോഴിക്കോട് വിഭവങ്ങൾ നേരെ കോഴിക്കോട് സ്പെഷ്യൽ പാൽ സർബത്ത് നന്നാറിയും പാലും ഐസും ചേർത്തൊരു സ്പെഷ്യൽ ഐറ്റം.
"കായ വറുത്തു തരടോ കറുമുറെ വയറു നിറച്ച് കയിച്ചോ..." കോഴിക്കോട്ടെ ഉരുളക്കിഴങ്ങു ചിപ്സും കൊറിച്ചു നടത്തം തുടങ്ങി . രാത്രികാഴ്ചയിൽ കോഴിക്കോട് ബീച്കാണാൻ നല്ല ചേലാണ് .പാൽ നിറത്തിൽ ബൾബുകൾ അലങ്കരിച്ച തട്ടുകടയിൽ നല്ല ചൂടുള്ള കല്ലുമ്മക്കായയും കാട മുട്ട ഫ്രെയ്‌യും കുത്തിപൊരിയും ഐസൊരതിയും പിന്നെ ബാബുക്കന്റെ ഗസലും എല്ലാംകൂടി കോഴിക്കോട് ബീച്ച് ഖൽബിൽ തേനൊഴുകും ഫീൽ തന്നെയാണ്.ബീച്ചിൽ സമയം പോയതറിഞ്ഞില്ല 10.30 ആയി ഇനി 30 മിനിറ്റ് കൂടിയുള്ളൂ മൈസൂർപോകുന്ന ബസ്സിന്‌ നേരെ ബസ്സ് സ്റ്റാന്റിലേക്ക് ഓട്ടോപിടിച്ചു . 11 ആയപ്പോഴേക്കും ഞങ്ങൾക്ക് പോകാനുള്ള കെ.സ്.ആർ.ടി. സി.സൂപ്പർ ഫാസ്റ്റ് വന്നു ഹർത്താലും ദസറ കാണാനുള്ള തിരക്കും കൂടി ബസ്സിൽ ഇനി ഒരിഞ്ച് സ്ഥലമില്ല . താമരശ്ശേരി ച്ചുരം കയറിതുടങ്ങിയപ്പോളേക്കും തണുപ്പ് തുടങ്ങി . മാനന്തവാടി കുട്ട വഴിയാണ് യാത്ര മാനന്തവാടി വടി കഴിഞ്ഞാൽ പിന്നെ കടാണ്
. കാട്ടിലൂടെയുള്ള തണുത്ത യാത്ര അവസാനിച്ചത് രാവിലെ ആറുമണിക്ക് മൈസൂരിൽ എത്തിയപ്പോഴാണ്.
ഒന്നു ഫ്രഷായി മൈസൂർ നഗരത്തിൽ കാഴ്ച്ചകൾ കാണാൻ ഇറങ്ങി . ആയുധ പൂജ ആയതിനാൽ മൈസൂർ കൊട്ടാരം ഉച്ചക്ക് ശേഷമാണ് കണാൻ കഴിയുക എന്നറിഞ്ഞപ്പോൾ നേരെ ചെറിയൊരു പർച്ചേസിന് പോയി 3 മണിക്ക്‌ പലസിനകത്ത് കയറിയപ്പോൾ ദസറ കാഴ്ച്ചകൾ നിറഞ്ഞു തുടങ്ങുയിരുന്നു . വൈകീട് 7 മണിയോടുകൂടി കൊട്ടാരത്തിലെ നിറപ്പകിട്ടാർന്ന ബള്ബുകൾക്ക് ജീവൻ തുടിയ്ക്കാൻ തുടിങ്ങി.മാനത്ത് ഇരുട്ടുവീണപ്പോൾ മൈസൂർ കൊട്ടാരവും നഗരവും സർണ്ണ വർണ്ണ നിറത്തിൽ പ്രകാശിക്കുന്നത് വർണ്ണനകൾക്കതീതമായ കാഴ്ചയായിമാറി . മനം നിറഞ്ഞ കാഴ്‌ച്ച ആവോളം കണ്ടു മനസ്സില്ലാമനസ്സോടെ മടക്കയാത്രക്ക് വീണ്ടും കെ.സ്.അർ.ടി. സി. സ്റ്റാൻഡിലേക്ക് . പക്ഷെ നേരം പുലരുവോളം ഇനി ബസിൽ സീറ്റ് ഇല്ല എന്തായാലും നേരം വെളുപ്പിക്കാൻ ബസ്റ്റാന്റിൽ കിടന്നുറങ്ങേണ്ടിവന്നു . രാവിലെ 9 മണിക്കുള്ള ബസ്സിൽ കയറി മുത്തങ്ങവഴി വീണ്ടും ഖൽബിൽ തേനൊഴുകുന്നൊരു കോഴിക്കോട്ടേക്ക് .
"മിട്ടായി തെരുവൊരു ബീവി.... സൽക്കാര മിടുക്കുള്ള ബീവി...."
കോഴിക്കോട് പോയാൽ പിന്നെ കോയിക്കോടൻ ഹൽവായില്ലാതെ എങ്ങനെ പോകും നേരെ മിട്ടായിത്തീരുവിൽ പോയി ഹൽവ കടയിലോക്കെ കയറി ടേസ്റ്റ് നോക്കാനെന്നും പറഞ്ഞ് ഹൽവകൾ തിന്നാൻ തുടങ്ങി അവസാനം 100 ഗ്രാം ഹൽവായും വാങ്ങി മടക്കയാത്രക്ക് ട്രെയിൻ കയറി . ജലകത്തിനടുത്തിരുന്നു കണ്ടകഴ്ച്ചകൾ മനസ്സിൽ റീ പ്ലേ എടുക്കുന്നു. കോഴിക്കോട് ബീച്ച്, രുചിയൂറും കോഴിക്കോടൻ വിഭവങ്ങൾ ,മൈസൂർ കാഴ്ച്ചകൾ , മുത്തങ്ങ കാട്ടിലൂടെ, മിട്ടായ്‌തെരുവ് അങ്ങനെ അങ്ങനെ.....