Ind disable

Ads 468x60px



2016, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

കോഴിപ്പാറ വെള്ളച്ചാട്ടം കക്കാടംപൊയില്‍

കോഴിപ്പാറ വെള്ളച്ചാട്ടം കക്കാടംപൊയില്‍
ഗള്‍ഫില്‍ ജോലിചെയ്യുന്ന സുഹൃത്ത്‌ ഷെബീര്‍ വന്നാല്‍ എല്ലാ പ്രാവശ്യവും ഞങ്ങള്‍ യാത്രകള്‍ പോകറുണ്ട്‌.ഇപ്രാവശ്യവും ഞങ്ങള്‍ ഒരു യാത്രക്ക്‌ ഇറങ്ങിപുറപെട്ടു.വല്യ പ്ലാനിങ്ങൊന്നുമില്ലായിരുന്നു ഈ യാത്രക്ക്‌.ഇന്നെലെ തീരുമാനിച്ചതാണ്‌ നാളെ പോകാന്ന്‌ അങ്ങനെ രാവിലെ ഒമ്പതരക്ക്‌ കാറെടുത്തെറങ്ങിയതാണ്‌. 'അല്ലാ നമ്മളിപ്പോളെവ്‌ട്‌ക്കാ പോണ്‌.' യാത്രതുടങ്ങി കുറച്ച്‌ദൂരം കഴിഞപ്പോള്‍ കാറിന്റെ പിന്‍സീറ്റില്‍ന്നും ആബിദിന്റെ ചോദ്യം.നാളെ രാവിലെ യാത്രപോകണം എന്ന്‌മാത്രമേ അവനോട്‌ പറഞ്ഞിട്ടുണ്ടായിരുന്നുള്ളു. നമ്മക്കിപ്പോ നേരെ നിലമ്പൂരിലേക്ക്‌ വിടാം അവിടെന്നും കക്കാടംപൊയ്‌ല്‍ ഞാന്‍പറഞ്ഞു.'കക്കാടംപൊയ്‌ലൊ’ ‘അവടെന്താ' ഷെബീറിന്റെ ചോദ്യം 'അവടെണ്‌ കോഴിപ്പാറ വെള്ളച്ചാട്ടം' ഷെബീറിന്റെ ചോദ്യത്തിന്‌ ഞാന്‍ മറുപടി പറഞ്ഞു. 'അത്‌ നമ്മളിന്നാള്‌പോയതല്ലെ' വീണ്ടും കാറിന്റെ പിന്‍സീറ്റില്‍ന്ന്‌ ആബിദിന്റെ ചോദ്യം.ഒരു വര്‍ഷം മുമ്പ്‌ ഞങ്ങള്‍ നിലമ്പൂരിലേക്ക്‌ പോയിരുന്നു അന്ന്‌ കനേലിപ്ലോട്ട്‌,തേക്ക്‌ മ്യൂസിയം, നെടുങ്കയം,ആഡ്യന്‍പാറ വെള്ളച്ചാട്ടം മുതലായവയെല്ലാം കണ്ടതാണ്‌.കക്കാടംപൊയ്‌ലിലേക്ക്‌ അന്ന്‌പോകാന്‍ കഴിഞ്ഞില്ല. ' എന്തായാലുംവേണ്ടില്ല നമ്മക്കൊരു ചായകുടിച്ചാലൊ' ആബിദിന്‌ തീറ്റതന്നെ പ്രധാനം ഇങ്ങള്‌ എവടെപ്പോയാലും വേണ്ടില്ല ഇനിക്ക്‌ ഫുഡിന്റെ കാര്യത്തിലൊരു വിട്ട്‌ വീഴ്‌ച്ചയുമില്ല.അതാണവന്റെ പോളിസി.കാറിന്റെ മുന്‍സീറ്റിലിരുന്ന്‌ ഞാന്‍ ഷെബീറിന്‌ ചായക്കട കാണിച്ച്‌ കൊടുക്കാന്‍തുടങ്ങിയിട്ട്‌ രണ്ട്‌മൂന്ന്‌കിലോമീറ്ററായി.പൈലറ്റ്‌ ഞങ്ങള്‍ പോകുന്ന ഫ്‌ളയ്‌റ്റ്‌ ലാന്റിങ്ങ്‌ചെയ്യാനൊരു സ്ഥലം നോക്കികൊണ്ടിരിക്കുകയാണ്‌.മാരുതി .സ്റ്റാറാണ്‌ ഞങ്ങളുടെ ഫ്‌ളയ്‌റ്റ്‌.ചായകുടിക്കന്‍ വണ്ടിപാര്‍ക്കിങ്ങ്‌ സൗകര്യമുള്ള സ്ഥലത്താണെങ്കില്‍ ചായക്കടക്ക്‌ മൊഞ്ചുണ്ടാകൂല.മൊഞ്ചുള്ളചായക്കടയിലാണെങ്കില്‍ പൈലറ്റിന്‌ വണ്ടിനിറുത്താന്‍കഴിയൂല.അവസാനം ഒരു ചായക്കടയില്‍ കയറിപ്പോള്‍ സമയം പന്ത്രണ്ടര ആയി ഇനിയിപ്പോ ചായേണോകുടിക്കണ്ടത്‌ ചോറാണൊതിന്നണ്ടതെന്ന്‌ ആകെ കണ്‍ഫ്യൂഷനായി. 'മൂന്ന്‌ ചായകടിക്കാനെന്താണുള്ളത്‌' ചോറ്‌ കുറച്ച്‌ കഴിഞ്ഞ്‌ തിന്നാന്ന്‌ തീരുമാനിച്ചു.അങ്ങനെ ചായയും കൂടെ നല്ല നാടന്‍ അരിനുറുക്കും കഴിച്ച്‌ വീണ്ടും വണ്ടി മുന്നോട്ട്‌കുതിച്ചു.

നിലമ്പൂരിലെത്തിയപ്പോള്‍ ഒരുമണികഴിഞ്ഞിരുന്നു.നേരേ കക്കാടംപോയ്‌ലേക്ക്‌ .നിലമ്പൂരില്‍ന്നും എകദേശം ഇരുപതഞ്ച്‌ കിലോമീറ്ററോളം ഉള്ളിലേക്ക്‌ പോയാല്‍ കക്കാടം പോയ്‌ലെത്താം .ആഡ്യന്‍പാറ വെള്ളച്ചാട്ടത്തിലേക്ക്‌ പോകുന്നവഴി കുറച്ച്‌ദൂരം കഴിഞ്ഞ്‌ തിരിഞ്ഞ്‌ പോകണം കോഴിപ്പാറവെള്ളച്ചാട്ടത്തിലേക്ക്‌.
മനോഹരമായ റബ്ബര്‍ത്തോട്ടത്തിന്‌ നടുവിലൂടെയാണ്‌ പോകുന്നത്‌.പ്രകൃതിയില്‍ പച്ചപന്തല്‍ വിരിച്ചപോലെ റബ്ബര്‍ മരങ്ങള്‍തിങ്ങിനിറഞവഴിയിലൂടെയുള്ള ആയാത്ര ശെരിക്കും മനോഹരമായിരുന്നു . കൂടുതല്‍ മുന്നോട്ട്‌ പോകുംതോറും ഞങ്ങള്‍പോകുന്ന റോഡ്‌ വളഞ്ഞപുളഞ്ഞ്‌ കുണ്ടും കുഴിയും കയറ്റവും ഇറക്കവും ഹെയര്‍പിന്‍വളവുകളും നിറഞതായിരുന്നു.ഒരുവശത്ത്‌ അഘാതമായ താഴ്‌ച്ചയും മറുവശത്ത്‌ മലഞ്ചെരിവും കണ്ട്‌കൊണ്ടുള്ള ആയാത്ര നല്ലരസമായിരുന്നു.ബൈക്കില്‍ ഓഫ്‌റോഡ്‌ റൈഡിന്‌ പോകുന്നസത്ഥലം പോലെ കുണ്ടും കുഴിയും നിറഞതായിരുന്ന

ഞങ്ങളുടെ വണ്ടിഓടിച്ചിരുന്ന ഡ്രൈവറെ സമ്മദിക്കണംട്ടോ എത്ര വിദഗ്‌ദമായാണ്‌ അയാള്‍ വണ്ടിഓടിക്കുന്നതെന്നോ.അങ്ങനെ ഒരു ഹെയര്‍പിന്‍ വളവ്‌ കയറി തിരിരിഞുവരുമ്പോളതാ പെട്ടന്ന്‌ മുന്നില്‍ ഒരു ആന ഞങ്ങള്‍ വരുന്നവഴിയില്‍ താഴോട്ട്‌ ഇറങ്ങിവരുന്നു. ഞങ്ങള്‍മൂന്ന്‌പേരും ആകെ പേടിച്ചു.ഇടുങ്ങിയ റോഡും ഒരു വശത്ത്‌ താഴ്‌ച്ചയും ഹെയര്‍പിന്‍ വളവും. ഇനിയെന്തുചെയ്യും എന്ന്‌ ചിന്തിക്കാന്‍ നേരമില്ല.അവന്‍കുഴപ്പമൊന്നും കാണിക്കാതെ കടന്ന്‌ പോയ്‌ക്കോട്ടെ എന്ന്‌ ഞങ്ങള്‍തീരുമാനിച്ചു.അങ്ങനെ വണ്ടി പരമാവഡി ഒതുക്കിക്കോടുത്തു. അവന്‍പോകുമ്പോള്‍ ഞങ്ങളെയും വണ്ടിയെയും തകര്‍ക്കുമോന്ന്‌ ഞന്‍ ഭയന്നു പക്ഷെ അവന്‍ ഞങ്ങളെയും ഞങ്ങളുടെ വണ്ടിയെയും ഒന്നും മൈന്റ്‌ ചെയ്‌തില്ല.കുണ്ടും കുഴിയും നിറഞ ഹെയര്‍പിന്‍ വളവിലൂടെ കൂളായി കടന്ന്‌ പോയി.നമ്മുടെ കേരളാ ഗവണ്‍മെന്റിന്റെ ആനവണ്ടിയല്ലെ(കെ.എസ്‌.ആര്‍.ടി.സി) കുണ്ടും കുഴിയുമൊന്നും അവര്‍നോക്കില്ല കേടുവന്നാല്‍ അവിടെ ഇട്ടിട്ട്‌ അവര്‍പോകും

ഞങ്ങള്‍ കുറച്ച്‌കൂടിപോയപ്പോള്‍ കക്കാടംപോയ്‌ലെന്ന സ്‌ത്ഥലതെത്തി.പ്രകൃതി മരപന്തലിട്ടപോലെ സുന്ദരമായ സ്ഥലം. ഞങ്ങള്‍ കക്കാടംപൊയ്‌ലെത്തിയപ്പേള്‍ നരം നാലുമണിയായിരുന്നു.കാട്ടിനുള്ളില്‍ന്നും വരുന്ന തണുത്തമലവെള്ളത്തില്‍ കുളിക്കാനു വസ്‌ത്രങ്ങളുമായായിരുന്നു ഞങ്ങള്‍പോയത്‌. ഡ്രസ്സുമായുള്ള ഞങ്ങളുടെ വരവ്‌കണ്ടപ്പോള്‍തന്നെ വനപാലകര്‍ക്ക്‌ മനസ്സിലായി ഞങ്ങളവിടെ കുളിച്ചലമ്പാക്കാനാണ്‌പരിപാടി എന്ന്‌ .ആദ്യംതന്നെ അവര്‍പറഞ്ഞു വെള്ളത്തിന്റെ കുത്തൊഴുക്ക്‌ കൂടുതലാണ്‌ അത്‌ കൊണ്ട്‌ വെള്ളത്തിറങ്ങരുത്‌. തലയാട്ടി സമ്മദിച്ച്‌ വെള്ളച്ചാട്ടത്തിലേക്ക്‌ നടന്നുപോകുമ്പോള്‍ ഞാന്‍ മനസ്സില്‍പറഞു കുന്നും മലയും കയറിയിറങ്ങി ഇത്രയും ദൂരം താണ്ടി ഞങ്ങളിവിടെ വന്നുഎങ്കില്‍ ഞങ്ങള്‍കുളിച്ചിരിക്കും . മനോഹരമായ വനപാതയിലൂടെ കുറച്ച്‌ നടന്നാല്‍ വെള്ളച്ചാട്ടത്തിനടുത്തെത്താം. നാലുമണിയായത്‌ കൊണ്ടാവാം ആരെയും കാണുന്നുല്ല അവിടേക്ക്‌ ഞങ്ങള്‍മാത്രമാണ്‌ പോകുന്നത്‌. അതാവെള്ളച്ചാട്ടത്തിന്റെ ശബിദം കേക്കുന്നു .മനോഹരമായ വനപാത ഞങ്ങളെകൊണ്ടെത്തിച്ചത്‌ തെളിഞ്ഞ ആകാശത്തില്‍ ഒരു വലിയപാറക്ക്‌ മുകളിലൂടെ വളഞ്ഞ്‌ തിരിഞ്ഞ്‌ പാറയില്‍ തട്ടി ചിതറി ഉറക്കെ ശബ്‌ദമുണ്ടാകി താഴെക്ക്‌ വീഴുന്ന മനോഹരമായ വെള്ളച്ചാട്ടം. ചുറ്റിലും കാട്‌ കാട്ടിനുള്ളിലാണിവെളളച്ചാട്ടം.മഴക്കാലമായതിനാല്‍ പാറയില്‍നല്ലവഴുക്കലുണ്ട്‌.വെള്ളത്തിന്റെ ഒഴുക്കിന്‌ നല്ലശക്തിയുമുണ്ട്‌.അതുകൊണ്ടാണ്‌ വനപാലകര്‍ വെള്ളത്തിലേക്കിറങ്ങണ്ടാ എന്ന്‌പറഞ്ഞെതെന്ന്‌ മനസ്സിലായി. കാലൊന്ന്‌ വഴുതി വെള്ളത്തിലേക്ക്‌ വിണാല്‍ പിന്നെ മരണം ഉറപ്പാണ്‌.എന്തായാലും ആവെള്ളത്തിലൊന്ന്‌ മുഖം കഴുകാന്‍ തീരുമാനിച്ചു. അങ്ങനെ ഒഴുക്കില്ലാത്ത ഒരുസ്ഥലത്ത്‌ വനപാലകര്‍കണ്ടാലും വേണ്ടില്ലാന്ന്‌ പറഞ്ഞു പാറക്ക്‌മുകളിലൂടെ ചാടക്കടന്ന്‌ ഞങ്ങള്‍ വെള്ളത്തിലിറങ്ങാന്‍തീരുമാനിച്ചു. കാട്ടിനുള്ളില്‍ നിന്നും വരുന്ന ഔഷധഗുണമുണ്ടെന്ന്‌ പറയുന്ന ആ വെള്ളത്തില്‍കുറച്ച്‌ നേരം നീരാടി കഴിഞ്ഞതിന്‌ശേഷം ഞങ്ങള്‍മടങ്ങാന്‍തീരുമാനിച്ചു.കക്കാടം പൊയ്‌ലില്‍ന്നും മലയിറങ്ങി വരുന്നസമയത്ത്‌ ഞങ്ങള്‍ സംസാരിച്ചിരുന്നത്‌ ആ വെള്ളച്ചാട്ടതിനെകുറിച്ചും അവിടെത്തെ സ്ഥലങ്ങളെകുറിച്ചുമായിരുന്നു.ഇത്രയും മനോഹരമായ സത്ഥലങ്ങള്‍ നമ്മുടെ മലപ്പുറത്ത്‌ തന്നെയുണ്ട്‌ .പലരും അതൊക്കെ കാണാതെ പോകുന്നു. നമുക്ക്‌ കിട്ടുന്ന ഒഴിവുസമയങ്ങളില്‍ കുറച്ച്‌ സമയം നമുക്കുചുറ്റുമുള്ള ദൈവത്തിന്റെ അത്ഭുത സൃഷ്‌ടികള്‍ അവക്കൊരു കോട്ടവും വരുത്താതെ കാണാനും ആസ്വദിക്കാനും സമയം കണ്ടെത്തുന്നത്‌ ജീവിധയാത്രയിലെ അപൂര്‍വം ചില കളങ്കമില്ലാത്ത അനുഭൂതികളായിമാറും……..