Ind disable

Ads 468x60px



2016, ജൂൺ 23, വ്യാഴാഴ്‌ച

മസിനഗുഡി മൈസൂര്‍ ഗോപാല്‍ സ്വമി പേട്ട്‌


         15-ആഗസ്റ്റ്‌-2016 ഭ്രിട്ടീഷ്‌ കാട്ടാളന്‍മാരില്‍ നിന്ന്‌ ഇന്ത്യയെന്ന മഹാ രാജ്യത്തിന്റെ മാനം കാത്തിട്ട്‌ 56 വര്‍ഷം തികഞ്ഞ ദിവസം.ഓരോ ഇന്ത്യക്കാരന്റെയും മനസ്സിന്റെ ഉള്ളില്‍ നാമെല്ലാവരും ഇന്ത്യക്കാരാണെന്നും നമ്മുടെ രാജ്യത്തോടുള്ള സ്‌നേഹവും കടപ്പാടും ആദരവും കുറച്ചെങ്കിലും ഉണ്ട്‌ എന്ന്‌ ഓരോ ഇന്ത്യക്കാരനും ചിന്തിക്കുന്ന ദിവസം.അത്‌കൊണ്ടൊക്കെയാണല്ലോ നമ്മളെല്ലാവരും ആഗസ്റ്റ്‌ 15 ന്‌ നമ്മുടെ വാഹനത്തിന്‍മേല്‍ ഇന്ത്യയുടെ പതാകയും റിബ്ബണുംമെല്ലാം വെക്കുന്നതും വീടിന്റെ ഉമ്മറപടിയില്‍ പതാക പതിച്ചും മധുരപലഹാരങ്ങള്‍ വിതരണംചെയ്‌തും നാമെല്ലാവരും ആഗസ്റ്റ്‌ 15 ന്റെ മഹത്ത്വം ഓര്‍ക്കുന്നു.ഒരു സാധാരണ ഇന്ത്യക്കാരനെന്നനിലയില്‍ എന്റെമനസ്സിലേക്കും ആ ദിവസത്തെ ഓര്‍മ്മകള്‍ കടന്നു വന്നപ്പോള്‍ സമയം എട്ടുമണി ആകാറായിരുന്നു. റോഡിനിരുവശവും വിദ്യാര്‍ത്തികള്‍ ദേശീയ പതാകയും വര്‍ണ്ണകടലാസുകളും കൊണ്ട്‌ സ്‌കൂളിലേക്ക്‌ പോകുന്നു.റോഡിന്റെ വശത്തുള്ള സ്‌കൂളുകളില്‍ വര്‍ണ്ണകടലാസ്‌കൊണ്ടും മറ്റും അലങ്കരിച്ചിരിക്കുന്നു.കുട്ടികള്‍ ഗ്രൗണ്ടിലേക്ക്‌ ചെറിയ പതാകയും പിടിച്ച്‌ വരിവരിയായി വരുന്ന കാഴ്‌ച്ചകള്‍.വാഹനങ്ങളെല്ലാം ദേശീയ പതാകയും ത്രിവര്‍ണ്ണ റിബ്ബണുകളും മറ്റും കൊണ്ട്‌ അലങ്കരിച്ചിരിക്കുന്നകാഴച്ചകള്‍...ഞാന്‍പിന്നൊന്നും ചിന്തിച്ചില്ല..വണ്ടി നിര്‍ത്ത്‌…. വണ്ടി നിര്‍ത്ത്‌ .വണ്ടി ഓടിച്ചിരുന്നത്‌ സമദ്‌ ഭായ്‌ ആണ്‌. ഭായിക്ക്‌ ആഫ്രിക്കയില്‍ ബിസിനസ്സാണ്‌. ഭായിടെതാണ്‌ സ്വിഫ്‌റ്റ്‌ ഡിസയര്‍ കാര്‍ അതിലാണ്‌ ഞങ്ങളുടെ യാത്ര.




സമദ്‌ ഭായ്‌ വണ്ടി ഒന്ന്‌ സ്ലോ ആക്കിയിട്ട്‌ ..എന്തെ മുള്ളാണ്ടാ…..അടുത്ത പമ്പില്‍ നിറുത്താം എണ്ണിംഅടിക്കാനുണ്ട്‌….. ഭായ്‌ വണ്ടി വീണ്ടും മുന്നോട്ടെടുത്തു .ച്ചെ..അതല്ലഭായ്‌ഇന്ന്‌ ആഗസ്റ്റ്‌ പതിനഞ്ച്‌ അല്ലെ നമ്മുടെ വണ്ടിമ്മെ ഒരു കൊടി കെട്ടിയാലോ പോകുന്ന വഴിക്ക്‌ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പോലീസ്‌കാര്‍ക്ക്‌ നമ്മളോട്‌ ചിലപ്പോള്‍ ഒരു ഭഹുമാനം ഉണ്ടാകുംസമദ്‌ഭായ്‌ എതിര്‍ക്കുമെന്നാണ്‌ ഞാന്‍ വിജാരിച്ചത്‌.പതിനായിരക്കണക്കിന്‌ കിലോമീറ്ററുകള്‍കപ്പുറത്ത്‌ ആഫ്രിക്കയെന്ന ഭൂഘണ്ടത്തില്‍ നിന്നും പറന്ന്‌ വന്ന ഭായുടെ മനസ്സിലും ഉണ്ട്‌ ഇന്ത്യ എന്ന മഹാരാജ്യത്തിനോടുള്ള സ്‌നേഹം എന്ന്‌ എനിക്കപ്പോള്‍ മനസ്സിലായി..ഞാനും അത്‌ പറയാനിരിക്കയായിരുന്നു എന്ന്‌ ഭായ്‌ പറഞ്ഞു. എവ്‌ട്‌ന്നാപ്പോ ഒരു കൊടി കിട്ടാ പോകുന്ന വഴിക്ക്‌ റോഡിനിരുവശവും നോക്കി ഞാന്‍ ദാ..ആകാണുന്ന സ്‌കൂളിനടുത്തുള്ള കടയിലുണ്ടാകുംവണ്ടി നിറുത്തിയിട്ട്‌ ഞങ്ങള്‍ കടയിലേക്കിറങ്ങുമ്പോള്‍ കാറിന്റെ പിന്‍സീറ്റില്‍ നിന്നും ഒരു ശബദം അതിനപ്പുറത്ത്‌ നല്ല ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍ കാണുന്നുണ്ടല്ലോ..നമ്മക്ക്‌ വല്ലതും കഴിച്ചാലോ..മൂന്നരക്കിറങ്ങിയതല്ലെവയറ്‌കാള്‌ണ്ട്‌..അത്‌ മറ്റാരുമല്ലാ മ്മെടെ ദോസ്‌ത്‌ ലത്തീഫാണ്‌. ലത്തീഫിന്റെ ബന്ദുവാണ്‌ ഭായ്‌ .ലത്തീഫ്‌ വഴിയാണ്‌ ഞാന്‍ ഭായിയെ പരിജയപെട്ടത്‌..ഞങ്ങള്‍ മൂന്ന്‌ പേരുംകൂടിയാണ്‌ യാത്ര ചെയ്യുന്നത്‌ ന്നാപിന്നെ ആദ്യം ഫുഡ്‌ കഴിച്ചിട്ടാകാം കൊടികെട്ടലെന്ന്‌ പറഞ്‌ ഞ്ഞങ്ങള്‍ നേരേ ഹോട്ടല്‍ ലക്ഷ്യമാക്കി നടന്നു.



ഞങ്ങള്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാനിരുന്നു. ചുറ്റുമൊന്ന്‌ നോക്കിയപ്പോള്‍ കുറച്ച്‌ അപരിചിതര്‍ തൊട്ടപ്പുറത്തിരിക്കുന്നു.പുറത്ത്‌ നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കുകള്‍ കണ്ടപ്പോള്‍ മനസ്സിലായി അവര്‍ റൈഡര്‍മാരാണ്‌.എങ്ങോട്ടോ ഉള്ള ദീര്‍ഘയാത്രക്കിടയിലാണവര്‍.എന്തായാലും മലയാളികളെല്ലാന്ന്‌ അവരുടെ കേട്ടാല്‍മനസ്സിലാകാത്ത വള വളാന്നുള്ള സംസാരം കേട്ടപ്പോള്‍ മനസ്സിലായി മസാലദോശ നെയ്‌റോസ്റ്റ്‌ പൂരിമസ്സാല ദോശ ഹോട്ടല്‍ ജീവനക്കാരന്‍ വന്നുപറഞ്ഞു. പുട്ട്‌ണ്ടാ? പുട്ടവിടെ കിട്ടാനില്ല യാത്രകളിലെ എന്റെ ഫേവറൈറ്റ്‌ ഐറ്റം കിട്ടാതെ കിട്ടിയ ഭക്ഷണം കഴിച്ചിരിക്കുന്ന സമയത്താണ്‌ ഞാനെന്റെ മൊബൈല്‍ അടിക്കുന്നതറിഞ്ഞത്‌..നോക്കിയപ്പോള്‍ ഫൈസലാണ്‌...ഇവനെന്തിനാണീരാവിലെ എന്ന്‌ വിജാരിച്ച്‌ ഫോണെടുത്തപ്പോള്‍ഹലോ..ടാ..ഓഫീസിന്റെ ചാവി എവിടേണ്‌ഇന്നെലെ ഓഫീസ്‌ കഴിഞ്ഞ്പൂട്ടിയിട്ട്‌ ചാവി ബൈക്കില്‍ വെച്ചതാണ്‌.രാവിലെ ബൈക്കെടുത്ത്‌ നേരേ ഭായുടെ വീട്ടിലേക്ക്‌പോന്നു ബൈക്കിപ്പോള്‍ ഭായുടെ വീട്ടിലാണുള്ളതെന്ന്‌ അപ്പോളാണോര്‍ത്തത്‌..അവിടെ നാട്ടില്‍ എല്ലാവരും സ്വാതന്ത്രദിനം കൊണ്ടാടാനുള്ള ഒരുക്കത്തിലാണെന്ന്‌ ഫൈസല്‍ വിളിച്ചപ്പോള്‍ മനസ്സിലായി. പ്രഭാത ഭക്ഷണം കഴിഞ്ഞ്‌ കാറിന്റെ മുന്നില്‍ ത്രിവര്‍ണ്ണ പതാകയും പിന്നില്‍ ത്രിവര്‍ണ്ണ റിബ്ബണുകളും കെട്ടി ഞങ്ങള്‍ യാത്ര തുടങ്ങി.





അവിടെ ആഫ്രിക്കയില്‍ കാടെന്ന്‌ വെച്ചാല്‍ ഇതൊന്നുമല്ല ഭയങ്കരാണ്‌ ആര്‍ക്ക്‌ വേണമെങ്കിലും കാട്ടിനുള്ളിലേക്ക്‌ പോകാം കാട്ടിലെ ആനകളെ കണ്ടാലുണ്ടല്ലൊ ഇവിടത്തെ ആനയെക്കാള്‍ ഭയങ്കരവലുപ്പമുള്ള കൊമ്പും തടിയുമൊകെയാണ്‌ വയനാട്‌ മുത്തങ്ങ കാട്ടിലൂടെ പോകുമ്പോള്‍ സമദ്‌ ഭായ്‌ ആഫ്രിക്കയിലെ കാര്യങ്ങള്‍ പറഞ്ഞ്‌ നല്ല താങ്ങലാണ്‌ . ആഫ്രിക്കയില്‍ കാട്ടിനുള്ളില്‍ മൃഗങ്ങളെക്കാള്‍ സൂക്ഷിക്കേണ്ടത്‌ കറുപ്പന്‍മാരെയാണത്രെ ഭായ്‌ പറയുന്നു. കാട്ടിലൂടെയുള്ളയാത്രക്കിടയില്‍ കറുപ്പന്‍മാര്‍ നമ്മുടെ കൈവശമുള്ളത്‌ മുഴുവനും കൊള്ളയടിക്കുന്നതവിടെ പതിവാണത്രെ.എന്തായാലും ഭായുടെ താങ്ങലുനൊരു മറുപടികൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു മുത്തങ്ങയില്‍ നിന്ന്‌ കുറച്ച്‌ കാട്ടുമൃഗങ്ങളെ ഭായ്‌ക്ക്‌ ലൈവായി കാണിച്ച്‌ കൊടുക്കണം. സ്വാതന്ത്രദിനമായത്‌ കൊണ്ടാതോന്നുന്നത്‌ ഒരോറ്റ മൃഗങ്ങളെയും കാട്ടിലെങ്ങും കാണുന്നില്ല.ആങ്ങനെയിരിക്കുന്ന സമയത്താണ്‌ ഞങ്ങളുടെ കാറിന്റെ മുന്നില്‍ വെച്ചിരുന്ന ത്രിവര്‍ണ്ണപതാക ഒടിഞ്ഞ്‌ വീഴാറായത്‌ ലത്തീഫിന്റെ കണ്ണില്‍ പെട്ടത്‌. കാട്ടില്‍ യാതൊരുകാരണവശാലും വണ്ടി നിര്‍ത്തുകയോ പുറത്തിറങ്ങുകയോ ചെയ്യാന്‍ പാടില്ലാത്തതാണ്‌ എന്നാലും ദേശീയപതാകയോട്‌ അനാദരവ്‌കാണിക്കാന്‍ പാടില്ലല്ലോ എന്ന്‌ കരുതി ഞങ്ങള്‍ വണ്ടി നിറുത്തി.ലത്തീഫ്‌ ഇറങ്ങി പതാകക്ക്‌ വേണ്ടി ഒരു വടിക്കഷ്‌ണം നോക്കിയിറങ്ങിയ സമയത്തായിരുന്നു കുറ്റിക്കാടുകള്‍കിടയില്‍ നിന്നും ഒരു ശബ്‌ദം കേട്ട്‌ അവന്‍ ഓടി.പെട്ടന്നതാ വണ്ടിയില്‍നിന്നും ഭായ്‌ വിളിച്ച്‌ പറയുന്നു ഹായ്‌ അതാ മാന്‍ കൂട്ടം ഓടുന്നു ഞാന്‍ നോക്കിയപ്പോള്‍ ഒരു കൂട്ടം പുള്ളിമാനുകളായിരുന്നു അത്‌. മാനുകള്‍ സ്വാതന്ത്രദിന പരേട്‌ നടത്തുന്നപോലെ വരിവരിയായ്‌ കുറ്റിക്കാടുകള്‍ക്ക്‌ മുകളിലൂടെ ചാടിപ്പോകുന്ന കാഴ്‌ച്ച.മൃഗങ്ങള്‍ അവയുടെ ആവാസസ്ഥലത്ത്‌ സൗര്യവിഹാരം നടത്തുന്നത്‌ കാണാന്‍ ഒരു പ്രത്യേക ഭംഗിതന്നെയാണ്‌.



 മുത്തങ്ങ കാടുകള്‍ കഴിഞ്ഞ്‌ നേരേ ഗുണ്ടല്‍പേട്ടിലേക്ക്‌.ഗുണ്ടല്‍പേട്ടില്‍ പുക്കളുടെ സീസണ്‍ കഴിയാറായിരിക്കുന്നു.ചെണ്ടുമല്ലിപ്പൂക്കളെല്ലാം അവസാന വിളവെടുപ്പിലാണ്‌. പൂക്കളുടെ നിറമെല്ലാം മങ്ങിതുടങ്ങിയിരുന്നു.പൂപാടങ്ങള്‍ കണ്ടപ്പോള്‍ ഭായും ലത്തീഫും ഭയങ്കര സന്തോഷത്തിലായിരുന്നു. ഞങ്ങള്‍ പൂപ്പാടങ്ങള്‍ക്കുള്ളിലൂടെ കുറെദൂരം സഞ്ചരിച്ചു.ചിലയിടങ്ങളില്‍ പൂ വിളവെടുപ്പ്‌ കഴിഞ്ഞ്‌ അടുത്ത കൃഷിയിറക്കിതുടങ്ങിയിരുന്നു.കൃഷിയിടത്തിലൂടെ കുറച്ച്‌ ദൂരം ചെ ന്നപ്പോള്‍ മനോഹരമായ മഞ്ഞപരവതാനി വിരിച്ചപോലെ മഞ്ഞ നിറത്തിലുള്ള ചെണ്ടുമല്ലികള്‍ പൂത്ത്‌ നില്‍ക്കുന്ന മനോഹരമായ തോട്ടങ്ങള്‍.കേരളത്തിലേക്ക്‌ ഓണത്തിന്‌ അത്തപ്പൂക്കളമിടാന്‍ കയറ്റി അയക്കാനുള്ളതാണത്രെ അത്‌.മഞ്ഞ ചെണ്ടുമല്ലി പ്പൂക്കള്‍ കൂട്ടം കൂടിനില്‍ക്കുന്നത്‌ കണ്ടാല്‍ ആരുമൊന്ന്‌ തലോടിനോക്കും അത്‌പോലെ പ്പൂക്കളെ ഞാനൊന്ന്‌ വാരിയെടുത്തു അപ്പോളതാ തൊട്ടപ്പുറത്ത്‌ നിന്ന്‌ കേട്ടാല്‌ മനസ്സിലാകാത്ത ഭാഷയില്‍ ഒരാള്‍ എന്തൊക്കെയോ വിളിച്ച്‌ പറയുന്നു.എന്തായാലും ചീത്തവിളിക്കാനും അത്‌ കേള്‍ക്കാനും പ്രത്യേകിച്ച്‌ ഭാഷയൊന്നും വേണ്ടാന്ന്‌ അന്ന്‌ മനസ്സിലായി. ഇങ്ങളൊക്കെ കേരളത്തിലേക്ക്‌ വരിം കാണിച്ച്‌ തരണ്ട്‌ ലത്തീഫ്‌ ഓന്റെ മനസ്സമാദനത്തിനു വേണ്ടി പറഞ്ഞു.അങ്ങനെ കന്നടയില്‍ ചീത്തവിളിയും കേട്ട്‌ ഞങ്ങള്‍ വണ്ടിതിരിച്ചു നേരേ മൈസൂരിലേക്ക്‌.




മൈസൂരിലെത്തിയപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു.വൃന്ദാവന്‍ പൂന്തോട്ടമായിരുന്നു ലക്ഷ്യം.പോകുന്നവഴിക്കാണ്‌ ബലമുറി എന്ന സ്‌ത്ഥലം എന്ന്‌ ഞാന്‍ പറഞ്ഞു. ബലമുറി അവടെന്താ ലത്തീഫിന്റെ ചോദ്യം. കുട്ടനാടന്‍ ഗ്രാമഭംങ്ങിപോലെ സുന്ദരമായൊരിടം. വയലുകളും തെങ്ങുകളും മരങ്ങളും തിങ്ങിനിറഞ്ഞ സുന്ദരമായൊരുസ്‌ത്ഥലം.അവിടെ ഒരു ചെറിയ വെള്ളച്ചാട്ടം ഉണ്ട്‌ അതില്‍ കുളിക്കാം.വെള്ളച്ചാട്ടത്തിനടുത്തുള്ള കച്ചവട സ്റ്റാളുകളില്‍ അവിടെ നിന്നും പിടിച്ച മീന്‍ ധാരാളമായി ആവശ്യക്കാര്‍ക്ക്‌ പൊരിച്ച്‌ കൊടുക്കാന്‍ പാകത്തില്‍ കായം പുരട്ടി വെച്ചിരിക്കുന്നു.അങ്ങനെ അവിടെല്ലാം കണ്ടു വൃന്താവന്‍ പൂന്തോട്ടത്തിലേക്ക്‌. വൃന്താവന്‍ പൂന്തോട്ടത്തിലേ മനോഹരമായ ഉദ്യാനവും വൈകുന്നേരത്തേ വാട്ടര്‍ഫൗണ്ടന്‍ ലേസര്‍ ഷോയും കണ്ട്‌ നേരേ റുമിലേക്ക്‌.


പിറ്റേദിവസം കാലത്ത്‌ ഞങ്ങള്‍ ഫ്രഷായി വണ്ടിയെടുത്തു നേരേ കുടഗിലേക്ക്‌ പോകാനിറങ്ങി.അങ്ങനെ ഒരു കാലിച്ചായയും കുടിച്ചു കുടഗിലേക്ക്‌.കുറച്ച്‌ ദൂരം ചെന്നപ്പോള്‍ റോഡ്‌ ബ്ലോക്കായിരിക്കുകയാണ്‌. ട്രാഫിക്ക്‌ ബ്ലോക്കില്‍ പെട്ട്‌ ഞങ്ങളുടെ വിലപ്പെട്ട കുറച്ച്‌ സമയം പോയി.അങ്ങനെയിരിക്കുമ്പോളാതാ കുറച്ച്‌പേര്‍ ചേര്‍ന്ന്‌ ഒരാളെ അടിച്ചവശനാക്കി നടത്തി കൊണ്ട്‌പോകുന്നു. കാര്യം അന്യേഷിച്ചിറങ്ങിയപ്പോളതാ കുടഗിലേക്ക്‌ പോകുന്ന വഴിയില്‍ ഒരു നാഷനല്‍ പെര്‍മിറ്റി ലോറി നില്‍ക്കുന്നു ചുറ്റും ആളുകള്‍ വട്ടംകൂടിനില്‍ക്കുന്നുമുണ്ട്‌. ഞാനും ഭായും അടുത്തേക്ക്‌ ചെന്ന്‌ നോക്കിയപ്പോളാതാ ഒരാള്‍ ലോറിക്കടിയില്‍ ടയറുകള്‍കിടയില്‍ ചതഞ്ഞരഞ്‌ കിടക്കുന്ന വേദനിപ്പിക്കുന്നകാഴ്‌ച്ച.സമയം ഏഴുമണിയായിട്ടും പോലീസൊന്നും എത്തിയിട്ടില്ല ആളുകള്‍ നോക്കിനില്‍ക്കുന്നു ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നു.ആ ലോറിഡ്രൈവറെയാണ്‌ നാട്ടുകാര്‍ അടിച്ചവശനാക്കികൊണ്ട്‌ പോകുന്നത്‌.ഇത്തരത്തിലുള്ള ഒരു സാഹചര്യം ആര്‍ക്കും ഉണ്ടാകരുതേ എന്ന്‌ പറഞ്‌കൊണ്ട്‌ വണ്ടിയില്‍ കയറി. കുടഗിലേക്ക്‌ പോകാനിനി ഇന്ന്‌ പറ്റില്ല.


ഗൂഡല്ലൂരിലേക്ക്‌ പോകുന്ന വഴിയിലാണ്‌ ഗോപാല്‍ സ്വാമിബേട്ട എന്ന സ്ഥലവും മസിനഗുഡിയും എന്ന്‌ ഞാന്‍പറഞ്ഞു.യാത്ര ഞങ്ങള്‍ അങ്ങോട്ട്‌ തിരിച്ചു.ഗോപാല്‍സ്വാമി ബേട്ടിലേക്ക്‌ പോകുന്നവഴിയില്‍ ഒരു മലയാളി ഹോട്ടലില്‍ കയറി പ്രഭാത ഭക്ഷണം കഴിക്കാനിറങ്ങി പുട്ട്‌ണ്ടാ��� ഹോട്ടല്‍ ജീവനക്കാരനോട്‌ ഞാന്‍ ചോദിച്ചു .എന്ത്‌ ചെയ്യാനാണ്‌ നമ്മുടെ നാടന്‍ പുട്ട്‌ ഇവിടൊന്നും കിട്ടാനില്ല.അങ്ങനെ കിട്ടിയതും കഴിച്ച്‌ വീണ്ടും യാത്ര ഗോപാല്‍ സ്വാമിപേട്ടയിലേക്ക്‌. ഗോപാല്‍സ്വാമി ബേട്ട എന്നാല്‍ മഞ്‌ പുതഞ്ഞ്‌കിടക്കുന്ന മനോഹരമായൊരു മലമുകളില്‍ ഒരു കൊച്ചു ദേവാലയം സ്ഥിതി ചെയ്യുന്നുണ്ട്‌. അങ്ങോട്ടുള്ള യാത്രക്കിടയില്‍ നമ്മള്‍ സൂര്യകാന്തി ചെണ്ടുമല്ലി ചോളത്തോട്ടങ്ങള്‍ വിവിധ കാര്‍ഷിക വിളകള്‍ ഇവക്കെല്ലാം നടുവിലൂടെയാണ്‌ യാത്ര.റോഡിനരികിലൂടെ ഗ്രാമീണര്‍ ചെമ്മരിയാടുകളെ തെളിച്ച്‌ കൊണ്ടുപോകുന്നു ധാന്യങ്ങളുമായി കാളവണ്ടികള്‍ പോകുന്നു. ഗ്രാമീണ കാഴ്‌ച്ചകള്‍ കഴിഞ്ഞ്‌ ചെന്നത്തുന്നത്‌ ഒരു മലയുടെ അടിവാരത്താണ്‌ അവിടെ നിന്നും അനുവാദം വാങ്ങി വേണം പോകാന്‍. മൂന്ന്‌ മണിക്കുര്‍ മാത്രമാണ്‌ മലമുകളിലെത്തിയാല്‍ ചിലവഴിക്കന്‍ കഴിയുക.പരുക്കന്‍ റോഡിലൂടെ സാവധാനത്തിലെ മല കയറാന്‍ കഴിയൂ.വളരെ മനോഹരമാണ്‌ ആ യാത്ര ഹെലിക്കോപ്‌റ്ററില്‍ നിന്ന്‌ ചെണ്ടുമല്ലി തോട്ടത്തിലേക്ക്‌ നോക്കുന്നപോലെ മലമുകളില്‍ നിന്ന്‌ ചെണ്ടുമല്ലിതോട്ടങ്ങള്‍ കാണാന്‍ നല്ലരസമാണ്‌. വളരെ സൂക്ഷിച്ച്‌ വേണം മലമുകളിലേക്കുള്ള വഴിയില്‍ വണ്ടിയോടിക്കാന്‍ ഒരുഭാഗത്ത്‌ ബന്ദീപൂര്‍ കാടുകളും മറുഭഗത്ത്‌ താഴെ ഗുണ്ടല്‍പേട്ടിലേ ഗ്രാമങ്ങളും സ്ഥിതിചെയ്യുന്ന ചുരംപോലെത്തെ വഴിയാണ്‌.മലമുകളില്‍ എല്ലാസമയവും മഞ്ഞ്‌പുതഞ്ഞ്‌ കിടക്കുകയാണ്‌ .മലമുകളില്‍ നിന്ന്‌ താഴെയുള്ള കാഴ്‌ച്ചകാണാന്‍ അതി മനോഹരമാണ്‌. അവിടെ നിന്ന്‌ നോക്കിയാല്‍ ബന്ദീപൂര്‍ മുതുമല കാടുകള്‍ക്ക്‌ മുകളില്‍ നിന്നുള്ള കാഴ്‌ച്ചകാണാന്‍ കഴിയും. അവിടെ നിന്നും തിരിച്ച്‌ പോകുന്നവഴിയില്‍ യാത്രക്കാര്‍ വണ്ടി നിറുത്തി ബന്ദീപൂര്‍കാട്ടില്‍ മൃഗങ്ങളെ നോക്കുന്നത്‌ ഞങ്ങള്‍ കണ്ടു ഞങ്ങള്‍ നോക്കിയപ്പോള്‍ കുറേ ദൂരെ ആനകള്‍ ചെളിയില്‍ കുളിക്കുന്നത്‌പോലെ അത്ര വെക്തമല്ലാതെ ഞങ്ങളും കണ്ടു.ഗോപാല്‍സ്വാമിബേട്ടിലെ കാഴ്‌ച്ചകളെല്ലാം കണ്ടു ഞങ്ങള്‍ അവിടെ നിന്നും മടങ്ങി നേര മസിനഗുഡിയിലേക്ക്‌.









മുതു മല എന്ന സ്ഥലത്ത്‌ നിന്നും തിരിഞ്ഞ്‌ വേണം മസിനഗുഡിലേക്ക്‌ പോകാന്‍. മസിനഗുഡി കാട്ടിനുള്ളിലേക്ക്‌ പോകുന്ന വഴിയില്‍ ധാരാളം സൊകാര്യ വാഹനങ്ങള്‍ അങ്ങോട്ട്‌ പോകുന്നതും തിരിച്ച്‌ വരുന്നതും കണ്ടു. ഈ കാട്ടില്‍ ഫുള്‍ മരങ്ങളാണല്ലോ സമദ്‌ഭായിടെ തമാശ.ഞാന്‍ റോഡിനിരുവശവും തുറിച്ച്‌ നോക്കുകയാണ്‌ വല്ല മൃഗങ്ങളെയും ലൈവായി കാണാന്‍ . കാട്ടിലുടെ കുറച്ച്‌ ദൂരം ചെന്നപ്പോള്‍ റോഡിനരികിലായി പുല്‍മൈതാനം പോലെ നല്ല വൃത്തിയുള്ള കാട്‌ ഇടക്ക്‌ തേക്ക്‌ മരങ്ങളാല്‍ മനോഹരമാണവിടെ . കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഒരു പോലീസ്‌ വണ്ടി റോട്ടില്‍ നിറുത്തിയിട്ടിരിക്കുന്നു പോലീസുകാര്‍ പരിശോധക്കിറങ്ങിയ പോലെ റോട്ടിലേക്കിറങ്ങി നില്‍ക്കുന്നു.ഭായ്‌ പോലീസ്‌ വണ്ടിയുടെ പേപ്പറുകളെല്ലാം ക്ലിയറെല്ലെഞാന്‍ ചോദിച്ചു ആ ഇതു പുതിയ വണ്ടിയല്ലെ എല്ലാം ഓകെയാണ്‌ എന്നാല്‍ സീറ്റ്‌ ബെല്‍റ്റിട്ടോപേടിയുണ്ടെങ്കിലും പുറത്ത്‌ കാട്ടാതെ ഭായ്‌ വണ്ടിയെടുത്തു പോലീസുകാര്‍ക്‌ അടുത്തെത്തിയപ്പോളാണ്‌ മനസ്സിലായത്‌ അവര്‍ കുറച്ച്‌ വി.ഐ.പി കള്‍ക്ക്‌ എസ്‌കോട്ട്‌ നില്‍ക്കുകയാണ്‌.ഈ കാട്ടിലും വി.ഐ.പി കളോ അതെ കാട്ടിലെ സാക്ഷാല്‍ വി.ഐ.പി കള്‍തന്നെ ആനക്കുട്ടന്‍മാര്‍ ഒന്നല്ല ഒരു കൂട്ടം അതും റോഡിനു തൊട്ടടുത്തായി നില്‍ക്കുന്നു. അവരുടെ സൗര്യ വിഹരത്തിനാണ്‌ പോലീസുകാര്‍ എസ്‌കോട്ടായി നില്‍ക്കുന്നത്‌. യാത്രക്കാര്‍ വണ്ടി നിറുത്തി അവയെ ശല്യം ചെയ്യാതിരിക്കാനാണവര്‍ അവിടെ നില്‍ക്കുന്നത്‌.പച്ചപുല്‍മേട്ടുകള്‍ കിടയിലെ തേക്കിന്‍ തോട്ടത്തില്‍ ആനകള്‍ കൂട്ടമായിമായി നില്‍ക്കുന്ന കാഴ്‌ച്ച അത്യതികം മനോഹമാണെന്ന്‌ പറയാതെ വയ്യ. തള്ളയാനയുടെ കാലിന്റെ ചുവട്ടിലായി ആനക്കുട്ടികളെ നിര്‍ത്തിയിരിക്കുന്നു.ആനക്കുട്ടികളുടെ കുസൃതികാണാന്‍ നല്ല രസമാണ്‌. പോലീസുകര്‍ നില്‍ക്കുന്നത്‌ കൊണ്ട്‌ വണ്ടി നിരുത്തി കാണാന്‍ കഴിഞില്ല . പക്ഷേ ഞങ്ങള്‍ തിരിച്ച്‌ വരുമ്പോഴും ആനക്കൂട്ടം അവിടെ റോഡിനു മറുവശത്തായി നിന്നിരുന്നു അപ്പോള്‍ പോലീസുകാരവിടെ ഇല്ലായിരുന്നു. ഞങ്ങള്‍ വണ്ടി നിറുത്തു അവയുടെ കുറേ ഫോട്ടോസെടുത്തു.അങ്ങനെ കാട്ടിലൂടെ കുറച്ച്‌ ദൂരം ചെന്നപ്പോള്‍ മസിനഗുഡി എന്ന ഒരു കൊച്ചു ഗ്രാമം കണ്ടു അവിടെ നിന്ന്‌ അത്യാവശ്യം കഴിക്കാന്‍ സാധനങ്ങള്‍ വാങ്ങി കാട്ടീലൂടെ വീണ്ടും യാത്ര തുടങ്ങി ആയാത്ര ചെന്നവസാനിക്കുന്നത്‌ ഒരു കൊച്ചു തടാകത്തിനരികിലാണ്‌. അതുവരെ വാഹനങ്ങള്‍ പോകു അവിടെ നിന്നും തിരിച്ച്‌ വരുന്നിടത്ത്‌ ആദിവാസികള്‍ പണ്ടുകാലത്ത്‌ മനുഷ്യകുരുതി നടത്തിയിരുന്ന സ്ഥലവും ദേവാലയവും കാണാം . അവിടെ നിന്ന്‌ നോക്കിയാല്‍ വീരപ്പന്റെ സത്യമംഗലം കാടുകള്‍ കാണാന്‍കഴിയും.അങ്ങനെ അവിടെയെല്ലാം കണ്ടു ഞങ്ങള്‍ വണ്ടിതിരിച്ചു. മസിനഗുഡി കാട്ടിലൂടെ തിരിച്ചുവരുമ്പോള്‍ കുറ്റികാടുകള്‍കിടയില്‍ ഒരു കറുത്ത സാധനം അനങ്ങുന്നു ഞങ്ങള്‍ വണ്ടി ഒതുക്കി നോക്കിയപ്പോള്‍ ആഹാ നല്ല ഒന്നാന്തരം ബീഫ്‌. ബീഫെന്നാല്‍ അതാണ്‌ നല്ല പച്ചപുല്ല്‌ മാത്രം തിന്ന്‌ പ്രകൃതിയില്‍ ഇഷ്‌ടം പോലെ ഓടിച്ചാടി നടന്ന്‌ വളര്‍ന്ന്‌ വലുതായ ബീഫ്‌ ഹാവൂ��ഒന്നാലോജിച്ച്‌ നോക്കിയപ്പോള്‍ വായില്‍ വെള്ളം വന്നു.ഭായ്‌ ഇവിടെത്തെ ഹോട്ടലിലെ ബീഫ്‌ ഈ കാട്ട്‌ പോത്തുകളാകുമോ കറിവെച്ചിട്ടുണ്ടാകുക ഞാന്‍ ചോദിച്ചു. ആ ചിലപ്പോ ആകും കാട്ടില്‍ നിന്നും കാശ്‌ കൊടുക്കാതെ പിടിച്ചോണ്ട്‌ വരുകആവും.ആഫ്രിക്കയിലുള്ള ഭായ്‌ക്ക്‌ നരേന്ദ്രമോഡി കര്‍ണ്ണാടകയില്‍ ബീഫ്‌ നിരോധിച്ചതോന്നും അിറഞിട്ടില്ല പാവം !.







ഒരിക്കലും മറക്കാനാകാത്ത മസിനഗുഡി കാടുകളുടെ മനോഹാരിതയും കണ്ടു ഞങ്ങള്‍ മനസ്സില്ലാ മനസ്സോടെ മുതുമലയില്‍ നിന്നും മടങ്ങി.നാട്ടില്‍ നിന്നും യാത്ര തുടങ്ങിയിട്ട്‌ രണ്ട്‌ രാത്രിയും രണ്ട്‌ പകലും അവസാനിക്കാറായി എന്നിട്ടും പ്രകൃതിയുടെ ഈ സൗന്ദര്യത്തില്‍ മതിമറന്ന്‌ ഞങ്ങള്‍ മറ്റെല്ലാം മറന്നു.ഭായ്‌ അടുത്ത 15 ദിവസത്തിനുള്ളില്‍ ആഫ്രിക്കയിലേക്ക്‌ മടങ്ങും പിന്നെ രണ്ട്‌ വര്‍ഷം കഴിഞ്ഞാണ്‌ നാട്ടില്‍ വരുക . എല്ലാ യാത്രകളെയും പോലെ തിരിച്ച്‌ വരുമ്പോള്‍ ഞങ്ങള്‍ അടുത്ത പ്രാവശ്യം ഭായ്‌ വരുമ്പോള്‍ പോകാനിരിക്കുന്ന യാത്രകൂടി പ്ലാന്‍ ചെയ്‌തു.കാറിന്റെ പിന്‍സീറ്റിലിരുന്ന്‌ ഞാന്‍ ഉറക്കത്തിലേക്ക്‌ പോകാറായിരുന്നു.ലത്തീഫും ഭായും രണ്ട്‌ ദിവസമായി കണ്ട കാഴ്‌ച്ചകളെകുറിച്ച്‌ സംസാരിച്ച്‌കൊണ്ടിരിക്കുന്നു.മുത്തങ്ങ കാടുകള്‍,ഗുണ്ടല്‍പേട്ടിലെ പൂപാടങ്ങള്‍,മൈസൂരിലെ കാഴ്‌ച്ചകള്‍,ബന്ദീപൂര്‍,മുതുമല,മസിനഗുഡി കാടുകള്‍��.അങ്ങനെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ച ദിനങ്ങള്‍����..

യാത്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

















0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ