Ind disable

Ads 468x60px



2016, ജൂലൈ 5, ചൊവ്വാഴ്ച

മാരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക്‌ റോയല്‍ എന്‍ഫീല്‍ഡില്‍ ഒരു റൈഡ്‌(12-10-2016)

മഴക്കാല യാത്ര ആസ്വദിക്കണമെങ്കില്‍ മാരോട്ടിച്ചാലിലേക്ക്‌ തന്നെ പോകണം.എറണാകുളത്തുള്ള എന്റെ സുഹൃത്ത്‌ മധു സാറിന്റെ യാത്രാ ബ്ലോഗില്‍ നിന്നാണ്‌ ഞാന്‍ മാരോട്ടിച്ചാലിനെ കുറിച്ചറിയുന്നത്‌. മാരോട്ടിച്ചാലിനെ കുറിച്ചറിഞ്ഞപ്പോള്‍ നമ്മുടെ അടുത്ത ജില്ലയായ എകദേശം 50 കിലോമീറ്റര്‍ മാത്രം ദൂരമുള്ള തൃശൂരിലാണ്‌ കാട്ടിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന പുറം ലോകം അിറയാത്ത ഈ മനോഹരമായ വെള്ളച്ചാട്ടം ഉള്ളത്‌ എന്നറിയാന്‍ കഴിഞ്ഞു.എന്നാല്‍ പിന്നെ ഒന്ന്‌ പോകണം എന്ന്‌ തീരുമാനിച്ചിട്ട്‌ കുറെ ആയി . അവസാനം ഈ മഴക്കാലത്ത്‌ ഞാനും ഫൈസലും പിന്നെ ഞങ്ങളുടെ സഹയാത്രികനായ റോയല്‍ എന്‍ഫീല്‍ഡ്‌ ക്ലാസിക്‌ 350 ബുള്ളുമോനും കൂടി ഞായറാഴ്‌ച്ച രാവിലെ യാത്ര തുടങ്ങി.തൃശൂര്‍ എടപ്പാള്‍ ഹൈവെയിലൂടെ ഞങ്ങളെ രണ്ടുപേരേയും താങ്ങി ബുള്ളുമോന്‍ കുതിച്ച്‌ പാഞ്ഞു.ജൂണ്‍മാസത്തിലെ രാവിലെത്തെ തണുപ്പും ചാറ്റല്‍ മഴയും യാത്രയില്‍ ഞങ്ങള്‍ക്ക്‌ ഹരം പകര്‍ന്നു. നോമ്പകാലമായതിനാല്‍ യാത്രയില്‍ ഭക്ഷണം കഴിക്കാനൊന്നും വണ്ടി നിര്‍ത്തേണ്ടി വന്നില്ല. പക്ഷേ യാത്ര പകുതിയോളം കഴിഞ്ഞപ്പോത്തിള്‍ ഞങ്ങളുടെ സഹയാത്രികന്‌ നോമ്പ്‌ മുറിക്കേണ്ടി വന്നു. എനിക്കിനി വയ്യ നിങ്ങളെയും താങ്ങികൊണ്ട്‌പോകാന്‍. പെരുമ്പാവൂരിലെത്തിയപ്പോള്‍ ബുള്ളുമോന്‍ കിതക്കാന്‍തുടങ്ങി . ഉം ശെരിയാണ്‌ ഇവനിന്നലെ അത്താഴത്തിന്‌ ഒന്നും കൊടുത്തിട്ടില്ല മിനിഞ്ഞാന്ന്‌ ഒഫീസ്‌ കഴിഞ്ഞ്‌ വരുമ്പോള്‍ 150 രൂപക്ക്‌ ഫുഡ്‌ വാങ്ങികൊടുത്തതാണ്‌ പാവം വിശക്കുന്നുണ്ടാവും. അങ്ങനെ തൊട്ടടുത്ത പെട്രോള്‍ പമ്പില്‍ നിന്നും ബുള്ളുമോന്‌ വയറുനിറയെ ഫുഡും വാങ്ങികൊടുത്തു ഞങ്ങള്‍ യാത്ര തുടങ്ങി. തൃശൂരില്‍ നിന്നും 16 കിലോമീറ്ററുംകൂടി പോകണം മാരോട്ടിച്ചാലിലേക്ക്‌. 10 മണിയോടെ മാരോട്ടിച്ചാലിലെത്തി.
മാരോട്ടിച്ചാലെന്നാല്‍ തൃശൂര്‍ ജില്ലയിലെ പീച്ചി കാടുകളുടെ അതിര്‍ത്തിയിലുള്ള ഒരു മലയോരഗ്രാമമാണ്‌. വെള്ളച്ചാട്ടം പക്ഷേ കാട്ടിനുള്ളിലാണ്‌ പീച്ചി ഫോറസ്റ്റിന്റെ കീഴിലുള്ളതാണ്‌.മാരോട്ടിച്ചാല്‍ വരെ മാത്രമേ വാഹനങ്ങള്‍ പോകു. അവിടെ ബൈക്ക്‌ നിറുത്തി വനവകുപ്പിന്റെ അനുമതിയില്ലാതെയാണ്‌ കാട്ടിനുള്ളിലേക്ക്‌ പോകുന്നത്‌. വെള്ളച്ചാട്ടം കാണാന്‍ കാട്ടിലൂടെ നാലു കിലോമീറ്റര്‍ നടക്കണം .നടക്കാനായി പ്രത്യേകം വഴിയൊന്നുമില്ല.വല്ലപ്പോഴും ഞങ്ങളെപ്പോലെയുള്ള യാത്രാ ഭാന്തന്‍മാര്‍ നടന്ന്‌ പോയതിന്റെ അടയാളം മാത്രം ചിലയിടത്ത്‌ ഒരു അടയാളവും കാണില്ല. കാട്ടിലൂടെ ഞങ്ങള്‍ രണ്ട്‌ പേരുംകൂടി നടത്തം തുടങ്ങി .ഒരു വശത്ത്‌ തിങ്ങിനിറഞ്ഞ്‌ നില്‍ക്കുന്ന കാടുകള്‍ മറുവശത്ത്‌ വെള്ളച്ചാട്ടത്തില്‍നിന്നും ഒലിച്ച്‌വരുന്ന കാട്ടുചോലപോലെ 
 .
കുറ്റിക്കാടുകള്‍ക്കിടയിലുടെയാണ്‌ നടത്തം കൂറെചെന്നപ്പോള്‍ വഴികാണുന്നില്ല മുന്നില്‍ ആനപോലെ ഒരു വലിയപാറ. മഴപെയ്‌ത്‌ നല്ല വഴുക്കലുമുണ്ട്‌ .എന്തായാലും ഞങ്ങളുടെ മുന്നില്‍ കുറച്ച്‌ ഫ്രീക്കന്‍മാര്‍ കഴിക്കാനുള്ള ഭക്ഷണവും കൊണ്ട്‌ പോയവഴിനോക്കി ഞങ്ങള്‍ ആ വലിയ പാറക്ക്‌ മുകളില്‍ കയറി അവിടെ അവര്‍ മുന്നില്‍ പോകുന്നുണ്ടായിരുന്നു.
വലിയ കല്ലുകളും അരുവികളും എല്ലാം ചാടിക്കടന്നുഞങ്ങള്‍ രണ്ട്‌ കിലോമീറ്ററോളം ഉയരത്തിലെത്തി ചിലയിടത്ത്‌ മരങ്ങള്‍ മുറിഞ്ഞുവിണുകീടക്കുന്നതിന്റെ മുകളിലൂടെ ചാടിക്കടന്ന്‌ വേണം പോകാന്‍ ഹൊ വല്ലാത്തോരു യാത്ര . എന്നാലും കാട്ടീലൂടെയുള്ള ആ യാത്ര ശെരിക്കും ഞങ്ങളെ ത്രില്ലടിപ്പിച്ചിരുന്നു. അങ്ങനെ കാഴ്‌ച്ചകള്‍ കണ്ട്‌ നടന്ന്‌ നടന്ന്‌ കൂറെ മുകളിലെത്തി . അവിടെ ഞങ്ങള്‍ക്ക്‌ മുമ്പേ പോയ തൃശുരിലെ കുറച്ച്‌ സുഹൃത്തുക്കള്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. ഞങ്ങളും അവിടെ കുറച്ച്‌ നേരം ഇരുന്നു. അപ്പോഴാണ്‌ ഒരുകാര്യം എനിക്ക്‌ മനസ്സിലായത്‌ ഇവിടേക്ക്‌ വരുന്നവരെല്ലാം കഴിക്കാനുള്ള ഭക്ഷണവും കരുതിയാണ്‌ വരുന്നത്‌ .പക്ഷേ ഞങ്ങള്‍ക്ക്‌ ഭക്ഷണം കൊണ്ട്‌ പോകാന്‍ കഴിയില്ല .കാരണം ഞങ്ങള്‍ക്ക്‌ നോമ്പുണ്ടായിരുന്നു.അത്‌ കൊണ്ട്‌ തന്നെ നല്ല ക്ഷീണവും ഉണ്ടായിരുന്നു.

വിശ്രമിക്കുന്നതിനിടയില്‍ ഞങ്ങള്‍ അവരെ പരിജയപെട്ടു അവരില്‍ ഒരാള്ഇതിനു മുമ്പും വെള്ളച്ചാട്ടം കാണാന്‍ ഈ കാട്ടിലൂടെ പോയിട്ടുണ്ടെത്രെ ഞങ്ങള്‍ അവരോട്‌ അവിടുത്തെ മുഴുവന്‍ കാര്യങ്ങളും ചോദിച്ചറിഞു. പോകുന്ന വഴിയില്‍ സ്‌ത്ഥിരമായി ആന ഇറങ്ങാറുള്ള വഴിയാണെത്രെ. ഞങ്ങളെ വിശ്രമിക്കുന്ന സത്ഥലത്ത്‌ ആനമൂത്രം മണക്കുന്നുണ്ടന്നും അവര്‍ പറഞ്ഞു.ആനകള്‍ സ്‌ത്ഥിരമായി വെള്ളച്ചാട്ടത്തില്‍ നിന്നും വരുന്ന ചോലയില്‍ വെള്ളം കുടിക്കാന്‍ വരവുണ്ടത്രെ.പുറം ലോകം അതികം ആരും അിറയാത്ത്‌ ഈ സ്‌ത്ഥലത്തെ പറ്റി എങ്ങനെ അിറഞ്ഞു എന്നവര്‍ ചോദിച്ചു.
അങ്ങനെ കാട്ടിനുള്ളിലെ തണുത്ത കാലാവസ്‌ത്ഥയില്‍ ഞങ്ങള്‍ രണ്ടുപേരും മറ്റു സുഹൃത്തുക്കളും കൂടി കുറച്ച്‌ നേരം കഴിഞു. ഈ കാട്ടില്‍ മനോഹരങ്ങളായ അഞ്ച്‌ വെള്ളച്ചാട്ടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന്‌ അവര്‍ പറഞു നമുക്ക്‌ പോകുന്ന വഴിയില്‍ അതെല്ലാം കാണാന്‍ കഴിയും എന്നവര്‍ പറഞ്ഞു .എകദേശം രണ്ടര കിലോമീറ്റര്‍ നടന്ന്‌ കഴിഞിട്ടുണ്ടാകും അപ്പോള്‍ . ഇനിയും കാട്ടിലൂടെ ഉള്‍ക്കാട്ടിലേക്ക്‌ ഇത്രകൂടി നടക്കേണ്ടിവരും എന്നവര്‍ പറഞപ്പോള്‍ ഞങ്ങളൊന്ന്‌ ഭയന്നു. മറ്റൊന്നും കൊണ്ടല്ല്‌ നോമ്പായതിനാല്‍ നല്ല യാത്രാക്ഷീണം ഉണ്ട്‌ . ഇനിയും ഈ കാട്ടിലൂടെ അതും ആനയും മറ്റും ഉണ്ടാവാന്‍ സാദ്ധ്യതയുള്ള ഉള്‍ക്കാട്ടിലേക്ക്‌ ഈ പാറകെട്ടുകള്‍ക്ക്‌ മുകളിലുടെ തെന്നി തെന്നി ഇനി നടക്കാന്‍ സാദ്ധമല്ലന്ന്‌ ഞങ്ങള്‍ പറഞു. ഇത്രയും ദൂരത്ത്‌നിന്ന്‌ വന്നിട്ട്‌ മുകളിലെ വെള്ളച്ചാട്ടം കാണാതെ പോകുന്നത്‌ നഷ്‌ടമാണന്നവര്‍ പറഞു.അവരുടെ കൂടെ ഒരുമിച്ച്‌ ഇനി യാത്രചെയ്യാം എന്നും അവര്‍ പറഞു. ഇനി മുകളിലേക്ക്‌ എത്താന്‍ കഴിഞ്ഞാല്‍ തന്നെ അവിടെയെത്തി വെള്ളച്ചാട്ടവും കണ്ട്‌ വിശ്രമവും കഴിഞ്ഞ്‌ മടങ്ങി നോമ്പ്‌ തുറക്കാനുള്ളസമയമാകുമ്പോഴേക്കും വീട്ടില്‍ എത്തുന്നത്‌ അസാദ്ധ്യമാണെന്ന്‌ ഞങ്ങള്‍ അവരോട്‌ പറഞ്ഞു. എന്നാലു#ം ഇത്രയും ദൂരെനിന്ന്‌ വന്ന്‌ മുകളിലെവെള്ളച്ചാട്ടം കാണാതെ മടങ്ങി പോകുകയെന്ന്‌ പറഞ്ഞപ്പോള്‍ ഞങ്ങളെക്കാളേറെ അവര്‍ക്കാണ്‌ സങ്കടം എന്ന്‌ അവരുടെ സംസാരത്തില്‍നിന്ന്‌ എനിക്ക്‌തോന്നി . ഞങ്ങള്‍ മടങ്ങിപോകുകയല്ല…..ഇപ്പോള്‍ തല്‍ക്കാലം പോകേണ്ടിവരുന്നു എന്ന്‌ മാത്രം..തീര്‍ച്ചയായും ഞങ്ങള്‍ ഈ നോമ്പ്‌ മാസം കഴിഞ്ഞാല്‍ മടങ്ങിവരും കാട്ടിനുള്ളിലെ ആ സുന്ദരിയെ കാണാന്‍.. ഇത്രയും പറഞപ്പോളാണ്‌ തൃശൂര്‍ സ്വദേശികളായ ആ സുഹൃത്തുക്കള്‍ക്ക്‌ സന്തോഷമായത്‌. യതാര്‍തത്തില്‍ അവരെ സമാധാനിപ്പിക്കാന്‍വേണ്ടി മാത്രമല്ല ഞാനത്‌ പറഞത്‌ രാജമാണിക്യം സിനിമയില്‍ മമ്മുട്ടി പറഞ്ഞപോലെ ഒരു വരവുകൂടി വരേണ്ടിവരും. തീര്‍ച്ചയായും ഈ മഴക്കാലം കഴിയുന്നതിന്‌ മുമ്പ്‌ പ്രകൃതിയുടെ ഈ കാനനഭംഗി മതിയാവോളം ആസ്വതിക്കാന്‍ ഒരു വരവുകൂടി ഞങ്ങള്‍ വരും എന്ന്‌ അടിവരയിട്ട്‌ തീരുമാനിച്ചിട്ടാണ്‌ ഞങ്ങള്‍ അവിടെനിന്നും മടങ്ങിയത്‌.