Ind disable

Ads 468x60px



2017, ജനുവരി 26, വ്യാഴാഴ്‌ച

ചൊക്കന , ചിമ്മിനി ഡാം (26-1-2017)

കേട്ടറിവിനേക്കാൾ സുന്ദരമാണ് ചൊക്കനയെന്ന സ്ത്ഥലം...........
കുറച്ച് ദിവസാമയി വാ‍ർട്സാപ്പിൽ ചൊക്കനയെന്ന സത്ഥലത്തെ കുറിച്ചുള്ള വിവരണങ്ങളും കൂടെ മനോഹരമായ ചിത്രങ്ങളും യാത്രാ ഗ്രൂപ്പുകളിൽ അങ്ങോട്ടുംമിങ്ങോട്ടും ഷെയർ ചെയ്ത്കൊണ്ടിരിക്കുന്നു. ഷെയർചെയ്യുന്നവരെല്ലാം ചൊക്കന കണ്ടിട്ടുണ്ടാവുമോ ആവൊ?.എന്തായാലും ‍ഞാൻ അങ്ങനെയൊരു സത്ഥലത്തെപറ്റി കേട്ടിട്ടേയുള്ളു .ആങ്ങനെയെങ്കിൽ അതൊന്ന് കാണണം എന്ന് തീരുമാനിച്ചു. അങ്ങെനെയാണ് ഈ ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ ഞാനും സുഹൃത്തുംകൂടി ചൊക്കന കാണാനിങ്ങിയത്.
രാവിലെ നാലരമണിക്ക് മൊബൈലിന്‍റെ അലാറംഅടിക്കുന്നത് കേട്ടാണ് എഴുന്നേറ്റത്. അഞ്ചരക്ക് വീട്ടിൽനിന്നും ഇറങ്ങി നേരേ സുഹൃത്തിനേയും കൂട്ടി തൃശൂര് വച്ച്പിടിച്ചു. ജനുവരിമാസം അവസാനമായത് കൊണ്ടാണോ എന്നറിയില്ല ഹൈവേയിൽ മഞ്ഞും തണുപ്പും കുറവായിരുന്നു.തൃശൂരിൽന്നും എറണാകുളം ഹൈവേയിൽ കൊടകര കോടാലി വഴി ചൊക്കനയിലെത്തി.



ചൊക്കനയിലേക്കുള്ള വഴിയിൽ സുഹൃത്ത് പറഞ്ഞു ഈ വഴി ബന്ദീപൂർ വനത്തിലൂടെ പോകുന്നപോലെ യുണ്ടല്ലോ എന്ന് .എനിക്കും തോന്നി. .ചിമ്മിനി വന്യജീവി സംരക്ഷണ മേഘലക്ക് കീഴിലുള്ള വനത്തിലൂടെയായിരുന്നു അപ്പോൾ ഞങ്ങൾ പോയിരുന്നത് . ഹാരിസൺ കമ്പനിയുടെ കീഴിലുള്ള ഹെക്ടർകണക്കിന് റൂബ്ബർ എസ്റ്റേറ്റിന്‍റെ നടുവിലൂടെയാണ് ചൊക്കനിയിലേക്കുള്ള വഴി. വേനൽകാലമായതിനാൽ റബ്ബ‍ർമരത്തിന്‍റെ ഇലകൾ പഴുത്ത്ചുവന്ന നിറത്തിൽ നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്.
റബ്ബർഎസ്റ്റേറ്റുകളാൽ മനോഹരമായ ആ കാട്ടുവഴിക്കരികിലൂടെ ഒരു കൊച്ചു പുഴയും കടന്ന് പോകുന്നുണ്ട് . ചൊക്കനയിലെ ഗ്രാമവാസികൾക്ക് പുഴമുറിച്ച് കടക്കാന്‍വേണ്ടി മരപ്പലകയാൽ ഉണ്ടാകിയ തൂക്കുപാലങ്ങൾ കാണാം .തൂക്കുപാലത്തിന് മുകളിൽനിന്നുമുള്ള കാഴ്ച്ച് ശെരിക്കും കുളിരണിയിക്കുന്നതാണ്.



കുറച്ച് നേരം റബ്ബർഎസ്റ്റേറ്റിന് നടുവിലൂടെയും തൂക്കുപാലത്തിന് മുകളിൽകയറിയും ഞങ്ങൾ സമയം പോയതറിഞ്ഞില്ല. ചൊക്കനയിൽ നിന്നും 16 കിലോമീറ്റർ കൂടിയുള്ളു ചിമ്മിനിഡാമിലേക്ക്.ചിമ്മിനി വന്യജീവി സംരക്ഷണ മഘലയായ വനത്തിലൂടെ കുറച്ച് ദൂരം പോയാൽ ഡാം കാണാം.അങ്ങോട്ടുള്ള വഴിയിൽ സ്ഥിരമായി കാട്ടാനകൾ ഇറങ്ങാറുണ്ടെന്നും സൂക്ഷിച്ച് പോകണമെന്നും വഴിചൊദിക്കുന്ന ഗ്രാമവാസികൾ ഞങ്ങളോട് പറഞു.



അവിടെ ചിമ്മിനി ജലവൈദ്യുത പദ്ദതി ,കാട്ടിലൂടെയുള്ള ട്രക്കിങ്ങ് ,മെഡിസിനൽ ഗാർഡന്‍ ബട്ടർഫ്ലൈ സഫാരി,ഭാമ്പൂ റാഫ്റ്റിങ്ങ് ,ഇക്കോഷോപ്പ് മുതലായവ കാണാം ചിമ്മിനി ഡാംമിൽ കെട്ടിനിറുത്തിയ മനോഹരമായ ജലാശയത്തിൽ കുറച്ച്നേരം സമയം ചിലവഴിച്ച് ഞങ്ങൾ ചിമ്മിനി ഡാമിനോടും ചൊക്കനയെന്ന മനോഹരമായ ഗ്രാമത്തിനോടും യാത്ര പറഞ്ഞു ഞങ്ങൾ മടങ്ങി. ചൊക്കന വാർട്സാപ്പിൽ ഫോർവേഡ് ചെയുന്ന ഈ സുന്ദരമായ ഇടം ഇനിയും കാണാത്ത സുഹൃത്തുകളോട് എനിക്ക് പറയാനുള്ളത് കേട്ടറിവിനേക്കാളും വായിച്ചറിഞ്ഞതിനേക്കാളും സുന്ദരമാണ് മ്മെടെ ചൊക്കന. നന്ദി തശൂ‍ർ ജില്ലക്ക്.ചൊക്കനെയെ ചൊറുക്കുള്ള ചൊക്കനയാക്കി കാത്ത് സൂക്ഷിച്ച് വരുന്നതിന് നന്ദി.......................
യാത്രാവിവരണം
ഷാനവാസ് എന്‍.കെ
Mob:-9037224261

1 അഭിപ്രായ(ങ്ങള്‍):

Sheya പറഞ്ഞു...

we love blogging

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ