Ind disable

Ads 468x60px



2015, മേയ് 16, ശനിയാഴ്‌ച

മലപ്പുറം ജില്ലയിലെ വിനോദസഞ്ചാരയിടത്തില്‍ ലോക ശ്രദ്ധനേടിയ സ്ഥലം

നിലമ്പൂര്‍

1കനോലിപ്ലോട്ട്‌



ലോകത്തി ആദ്യത്തെ തേക്ക്‌ തോട്ടമാണ്‌ കനോലിപ്ലോട്ട്‌ . 1846 ല്‍ നട്ട്‌പിടിപ്പിച്ച തേക്ക്‌കളാണ്‌ ഇന്നും കനോലിപ്ലോട്ടില്‍ നിലനില്‍ക്കുന്നത്‌.1933 ല്‍ 14.8 ഏക്കര്‍ തോട്ടം കനോലിപ്ലാന്റേഷന്‍ എന്ന നാമകരണത്തില്‍ ഗവേഷക ആവശ്യത്തിനായി ഒരു സ്ഥിരസംരക്ഷണ പ്ലോട്ടായി സംരക്ഷിച്ച്‌ പോരുന്നു.1943 ല്‍ ഇതില്‍ നിന്നും 9.1 ഏക്കര്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സഖ്യ കക്ഷികളുടെ തടി ആവശ്യങ്ങള്‍ക്കായി മുറിച്ചുനീക്കി.ബാക്കിയുള്ള 5.7 ഏക്കര്ഇപ്പോഴും ചരിത്രപരവും ഗവേഷണപരവുമായ ആവശ്യങ്ങള്‍ക്കായി സംരക്ഷിച്ച്‌ വരുന്നു.


അങ്ങനെയെങ്കില്‍ ലോകത്തിലെ എറ്റവും വലിയ തേക്ക്‌ തോട്ടം മലപ്പുറം ജില്ലയിലാണെന്നതില്‍ നമ്മള്‍ മലപ്പുറത്ത്‌കാര്‍കഭിമാനിക്കാം. അതിലുപരി രണ്ടാം ലോക മഹായുദ്ധത്തിന്‌ തടി കോണ്ട്‌പോയതും മലപ്പുറം ജില്ലയിലെ ഈ കനോലിപ്ലോട്ടില്‍ നിന്നാണങ്കി ആ സ്ഥലം ഒന്ന്‌ കാണാതെപോകുന്നത്‌ തീര്‍ച്ചയായും നഷ്‌ടം തന്നെയാണ്‌.



അങ്ങനെയിരിക്കുമ്പോള്‍ ആണ്‌ ഞാനും എന്റെ ഒരു സുഹൃത്തുംകൂടി ഒരുദിവസം ബൈക്കില്‍ ഒരു വണ്‍ഡെ ട്രിപ്പായി നിലമ്പൂരിലേക്ക്‌ വന്നത്‌ . നാട്ടില്‍നിന്നും 83 കിലോമീറ്റര്‍ വരണം നിലമ്പൂരിലേക്ക്‌.നിലമ്പൂരില്‍ നിന്നും ഒരു കുലോമീറ്റര്‍ കഴിഞ്ഞാലാണ്‌ കനോലിപ്ലോട്ട്‌.



പ്രകൃതിസുന്ദരമായ പച്ചപ്പിനാല്‍ തീര്‍ത്ത വനത്തിനുള്ളിലൂടെ അരകിലോമീറ്റര്‍ നടന്നാല്‍ ചാലിയാര്‍ പുഴ കാണാം . ചാലിയാര്‍ പുഴക്ക്‌ കുറുകെ ഒരു തൂക്കുപാലം ഉണ്ട്‌ . ആ തൂക്കപാലം കടന്ന്‌ വേണം കനോലിപ്ലോട്ടില്‍ എത്താന്‍. മനോഹരമായ ചാലിയാര്‍ പുഴക്ക്‌ കുറുകെയുള്ള ആ തൂക്ക്‌പാലത്തില്‍ നിന്നുളള ചാലിയാറിന്റെ തീരങ്ങളുടെ കാഴ്‌ച്ച അത്യതികം മനോഹരമാണെന്ന്‌ പറയാതിരിക്കാന്‍വയ്യ.



തൂക്ക്‌പാലം കടന്ന്‌ചെല്ലുന്നത്‌ ചാലിയാര്‍ പുഴയുടെ അങ്ങേകരയിലാണ്‌.ഇവിടെയാണ്‌ നമ്മുടെ കഥയിലെ നായികാ നായകന്‍മാര്‍ സ്ഥിതിചെയ്യുന്ന കനോലിപ്ലോട്ട്‌. നായികാ നായകന്‍മാര്‍ എന്നുദ്ധേഷിച്ചത്‌ തേക്ക്‌ മരങ്ങളെയാണ്‌.
നിറയെ തേക്ക്‌ മരത്താല്‍ തിങ്ങിനിറഞ്ഞ കനോലിപ്ലോട്ടില്‍ സുര്യകിരണത്തിന്റെ ഒരു അംശംപോലും താഴേക്ക്‌ പതിക്കുന്നില്ലാത്തതിനാല്‍ എപ്പോഴും നല്ല തണുപ്പാണവിടെ.

തേക്ക്‌ മരങ്ങളെകുറിച്ച്‌ പറയുകയെങ്കില്‍ ആകാശം മുട്ടുന്നത്ര ഉയരത്തില്‍ മുന്ന്‌പേര്‌ ഒരുമിച്ച്‌ കൈ കോര്‍ത്ത്‌പിടിച്ചാലും എത്താത്തത്ര വണ്ണമുള്ള തേക്ക്‌ മരങ്ങളാണ്‌.


കനോലിപ്ലോട്ടിലുടെയൂളള നടത്തവും തൂക്കപാലവും അവിടത്തേ തേക്ക്‌ മരങ്ങളുടെ തലയെടുപ്പും വണ്ണവും എല്ലാം കണ്ടപ്പോള്‍ ഒരുക്കല്‍കൂടി ബാക്കി സുഹൃത്ത്‌കളെയുംകൂട്ടി വരണം എന്ന്‌ ഞാന്‍ തീരുമാനിച്ചു.

അങ്ങനെ ഒരുവട്ടംകൂടിയാ പഴയതേക്ക്‌ തോട്ടത്തിലേക്ക്‌ ഞനും എന്റ മൂന്ന്‌ സുഹൃത്ത്‌കളുംകൂടി പ്രകൃതിരമണീയമായ പച്ചപ്പ്‌ ആസ്വതിക്കാനായി ചാലിയാറിനെ കീറിമുറുക്കുന്ന തൂക്കപാലത്തിലുടെ കനോലിപ്ലോട്ടിന്റെ പ്രകൃതി ഭംഗി നുകരാനെത്തി.



അങ്ങനെ ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തേക്ക്‌മരങ്ങളെയും കണ്ട്‌ പുറത്ത്‌ വന്നപ്പോളതാ ഒരുകിലോമീറ്റര്‍ ആപ്പുറത്ത്‌ തേക്ക്‌ മ്യൂസിയം.
2.തേക്ക്‌മ്യൂസിയം

ലോകത്തിലേ ഏറ്റവും വലിയ തേക്ക്‌ മരങ്ങളെ കണ്ട ഞങ്ങള്‍ക്ക്‌ തേക്ക്‌ മരങ്ങളെകുറിച്ച്‌ കൂടുതല്‍ അറിയാന്‍ തേക്ക്‌ മ്യൂസിയത്തില്‍ നിന്നും കഴിഞ്ഞു.



മ്യൂസിയത്തിനകത്തേക്ക്‌ പ്രവേശിക്കുമ്പോള്‍ വിവിധയിനം മുളകള്‍ നട്ടുപിടിപ്പിച്ച്‌ നിര്‍മ്മിച്ചിരിക്കുന്ന മനോഹരമായ ഒരിടം കാണാം
മ്യൂസിയത്തിനകത്തായി വിവിധയിനം തേക്ക്‌ മരങ്ങള്‍ തേക്കമരത്താല്‍ തീര്‍ത്ത ഉപകരണങ്ങള്‍ തേക്കിന്റെ ഉപയോഗം വിശകലനം അങ്ങനെ തേക്ക്‌ മരത്തിനെപറ്റി എല്ലാം നമുക്ക്‌ മനസിലാക്കാം



മൂസിയം കണ്ട്‌ കഴിഞ്ഞാല്‍ നമ്മളിറങ്ങുന്നത്‌ മനോഹരമായ ഒരു ഉദ്ധ്യാനത്തിലേക്കാണ്‌.മനോഹരമായോരു പൂന്തോട്ടം വിവിധയിനം പനകള്‍ നട്ട്‌പിടിപ്പിച്ചുണ്ടാക്കിയ പാം ഗാര്‍ഡന്‍ മനുഷ്യനിര്‍മിതമായ ഒരു കോച്ചു കാട്‌ അവിടെ വിശ്രമസ്ഥലങ്ങള്‍ തുടങ്ങിയവ ഉദ്ധ്യാനത്തില്‍ നമുക്ക്‌ കാണാം.



അങ്ങനെ മ്യൂസിയം കണ്ട്‌ പുറത്തിറങ്ങിയ ഞങ്ങള്‍ നേരെ നിലമ്പൂരില്‍ നിന്നും പന്ത്രണ്ട്‌ കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ആഢ്യന്‍പാറ വെള്ളചാട്ടത്തിലേക്ക്‌ യാത്ര തിരിച്ചു.

3.ആഢ്യന്‍പാറ വെള്ളചാട്ടം

കാടിന്റെ വന്യതയില്‍ നിന്നും എത്രയും വേഗം രക്ഷപെടാനെന്നപോലെ ചീറിപ്പായുന്ന ശബ്‌ദത്തോടെ പാറകെട്ടില്‍ വന്ന്‌ വീഴുന്ന വെള്ളചാട്ടം കാണാന്‍ പ്രത്യേകം രസം തന്നെയാണ്‌.


വേനല്‍കാലത്താണങ്കില്‍ വെള്ളം കുറവായതിനാല്‍ വേണമെങ്കില്‍ നല്ലോരു കുളിയും പാസാക്കാം

മഴക്കാലത്ത്‌ വളരെ അപകടം നിറഞ്ഞ ഒരു സ്ഥലമാണിവിടെ.മഴക്കാലത്ത്‌ വെള്ളച്ചാട്ടം കാണാന്‍ നല്ല ഭംഗിയാണ്‌ പക്ഷേ വെള്ളത്തിലിറങ്ങുന്നത്‌ വളരെ അപകടമാണ്‌..



ആഢ്യന്‍പാറ വെള്ളചാട്ടം കാണാന് പോകുന്ന വഴിയിലാണ്‌ കോഴിപാറ വെള്ളചാട്ടം .കോഴിപാറവെള്ളചാട്ടം കാണാന്‍പോകുന്ന വഴി മനോഹരമാണ്‌ .കാട്ടിനുള്ളിലൂടെ 18 കിലോമീറ്റര്‍ സഞ്ചരിച്ച്‌ വേണം കോഴിപാറവെള്ളചാട്ടം കാണാന്‍.പോകുന്ന വഴി മനോഹരമാണ്‌.



കോഴിപ്പാറവെള്ളചാട്ടം കഴിഞ്ഞ്‌ ഞങ്ങള്‍ നടുങ്കയം എന്ന സ്ഥലത്തേക്ക്‌ യാത്ര തിരിച്ചു.

4.നടുങ്കയം



നിലമ്പൂരില്‍നിന്നും അഞ്ച്‌ കിലോമീറ്റര്‍ മാറിയാണ്‌ നടുങ്കയം സ്ഥിതിചെയ്യുന്നത്‌. നടുങ്കയത്ത്‌ നമുക്ക്‌ കാണാന്‍കഴിയുന്നത്‌ മനോഹരമായ കാട്ടിലുടെയുള്ള യാത്രയാണ്‌


നടുങ്കയം ഒരു ചിരിത്ര പ്രധാന സ്ഥലംകൂടിയാണ്‌.കാട്ടിലുടെ കൂറച്ച്‌ ദൂരം യാത്രചെയാതാല്‍ 1938 ല്‍ മരണമടഞ്ഞ ഡവ്‌സണ്‍ സായിപ്പിന്റെ ശവകുടീരം കാണാം. ഈ സായിപ്പ്‌ ഒരു പി.ഡബ്ല്യൂ.ഡി എന്‍ഞ്ചിനിയറാണ്‌ .ചാലിയാര്‍ പുഴക്ക്‌ കുറുകെ അദ്ധേഹം നിര്‍മ്മിച്ച പാലം നമുക്ക്‌ നടുങ്കയത്ത്‌ കാണാം.




ഒരിക്കല്‍ സായിപ്പ്‌ കുളിക്കാനായി ചാലിയാറില്‍ ഇറങ്ങിയപ്പോള്‍ ചാലിയാറിലെ ശാന്തസുന്ദരമായ ജലപ്പ്രവാഹത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഒഴുക്കില്‍ പെട്ട്‌ അദ്ധഹം മരുച്ചു എന്നാണ്‌ പറയുന്നത്‌. അദ്ധഹം മരിച്ചപ്പോള്‍ ഭാര്യയുടെ ആവശ്യപ്രകാരം നടുങ്കയത്ത്‌ മറവുചെയ്യുകയായിരുന്നു.



അക്കാലത്ത്‌ സായിപ്പ്‌ താമസിച്ചിരുന്ന കാട്ടിനുള്ളിലെ മരം കോണ്ട്‌ നിര്‍മിതമായ ഒരു വീടും നമുക്ക്‌ നടുങ്കയത്ത്‌ കാണാം.
നടുങ്കയത്ത്‌ കാട്ടിനുള്ളിലൂടെയുള്ള യാത്ര അത്യതികം മനോഹരമാണ്‌




ഇത്രയെല്ലാം കണ്ട്‌ കഴിഞ്ഞപ്പോള്‍ ഇതെല്ലാം മലപ്പുറം ജില്ലയിലാണന്നതില്‍ വളരെ അഭിമാനം തോന്നി. ഇതോന്നും കാണാതെ മലപ്പുറത്ത്‌കാര്‍ വിനോദസഞ്ചാരത്തിന്‌ മറ്റുസ്ഥലങ്ങള്‍ അന്വേഷിച്ച്‌ നടക്കുന്നതെന്തിന്‌ എന്ന്‌ എനിക്ക്‌ തോന്നിയിട്ടുണ്ട്‌.





ഈ യാത്രയെകുറിച്ച്‌ കൂടുതല്‍ അറിയാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ നിങ്ങള്‍ക്കെന്നെ വിളിക്കാം എനിക്കറിയുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞ്‌തരാം. വിളികേണ്ട നംമ്പര്‍ 9037224261.....