Ind disable

Ads 468x60px



2016, നവംബർ 1, ചൊവ്വാഴ്ച

സോളോ റൈഡ് ടു ഊട്ടി ഫ്ലവർ ഷോ?

* എന്റെയാത്രാ വിവരണം * *ooty flower show * ഒരുപാട് നാളെത്തെ ആഗ്രഹമായിരുന്നു. നീലഗിരിയുടെ മണ്ണിലൂടെ തണുപ്പിന്റെ ലോകമായ ഊട്ടിയിലേക്ക് ഒറ്റക്ക് ബൈക്കിൽ ഒരു റൈഡ്. അതിനു സാധിച്ചത് കഴിഞ്ഞ ഞായറാഴ്ച്ച 29-5-2016 ന്ആയിരുന്നു. ഊട്ടി ഫ്ലവർ ഷോ 2016 കാണാൻ ഞാനും എന്റെ ക്ലാസിക്ക് 350 യും കൂടി രാവിലെ യാത്ര തുടങ്ങി .രാവിലെ 11:30 ആയപ്പോഴേകും 180 കി.മി. കൂളായി സഞ്ചരിച്ച് ഊട്ടിയിലെത്തി ,സമ്മർ വെക്കേഷന്റെ അവസാനമായതിനാലും ഊട്ടി ഫ്ലവർ ഷോ കാണാനും ഒരു പാട് മല്ലൂ ബോയ്സ് ബൈക്കുമെടുത്ത് വന്നിരുന്നു. നാടുകാണി ചുരത്തിലൂടെ ക്ലാസിക്ക് 350 വളെരെ ഈസിയായി കടന്ന് പോന്നു. ഗൂഡല്ലൂർ കഴിഞ്ഞാൽ പിന്നങ്ങോട്ട് മഞ്ഞ്  പെയ്യുകയായിരുന്നു. ഒരു ഷർട്ടും ഇന്നറും സെട്ടറും പിന്നെ റെയിൻകോട്ടും ധരിച്ചായിരുന്നു യാത. എന്നിട്ടും കൈ തണുത്ത് മരവിച്ച പോലെയായിരുന്നു. ഊട്ടിയിൽ ബോട്ടാണിക്കൽ ഗാർഡനും റോസ് ഗാർഡനിലും മായിരുന്നു ഫ്ലവർ ഷോ. പൂക്കളുടെ ഒരു ചാകരയായിരുന്നു ഉട്ടിയിൽ .അന്ന് രാത്രി ഉട്ടിയിൽ തങ്ങാൻ യൂത്ത് ഹോസ്റ്റലിൽ ഡോർമെറ്റി റി അന്വേഷിച്ചു സീസണായതിനാൽ ഒഴിവുണ്ടായിരുന്നില്ല. വൈക്കീട്ട് മൂന്ന് മണിക്ക് അവിടെ നിന്നും തിരിച്ചു 9:45 ന് വീട്ടിൽ എത്തി .യാത്രയുടെ ക്ഷീണം ഉണ്ടായിരുന്നെങ്കിലും ഉറങ്ങാൻ കിടന്നപ്പോൾ ഞാൻ ആലോജിച്ചത് അടുത്ത റൈഡ് ഇനി എന്ന് പോക്കാൻ പറ്റും എങ്ങോട്ട് പോണം എന്നായിരുന്നു.. റൈഡ് തുടങ്ങിയത് മുതൽ തിരിച്ച് വീട്ടിൽ എത്തുന്നത്. വരെ ഒരു ബുദ്ധിമുട്ടും പ്രയാസങ്ങളും വരുത്താത്തതിന്  റബ്ബിനോട്  നന്ദി പറഞ്ഞിട്ടാണ് ഉറങ്ങിയത്.......









എന്റെ യാത്രാ വിവരണം വാഗമണ്‍ മൊട്ടക്കുന്നുകള്‍ കാണാനായ്‌

എന്റെ യാത്രാ വിവരണം വാഗമണ്‍ മൊട്ടക്കുന്നുകള്‍ കാണാനായ്‌
ഓഫീസിലെ നാലു കസേരകളില്‍ ഞങ്ങള്‍ മുഖത്തോട്‌ മുഖം നോക്കി ജോലിചെയ്യാന്‍ തുടങ്ങിയിട്ടൊരുപാട്‌ നാളായി. ജോലി സമയത്തെ ഫ്രീ ടൈമിലെ കൊച്ചു കൊച്ചു സംസാരങ്ങളില്‍ കൂടുതലും കയറിവരുന്ന വിശയം നമുകൊരുമിച്ചൊരു ട്രിപ്പ്‌ പോകണം എന്നായിരുന്നു. ഈ തിരക്കൊന്ന്‌ കഴിഞ്ഞോട്ടെ എന്നിട്ട്‌ പോകാം എന്ന്‌ പറച്ചില്‍ തുടങ്ങിയിട്ട്‌ ഒരുപാട്‌ നാളായി. യൂനസ്സിന്റെ തിരക്ക്‌പിടിച്ച പണികഴിയുമ്പോളെക്കും ഷാജിക്ക്‌ തിരക്കാവും അത്‌ കഴിയുമ്പോഴേക്കും എനിക്ക്‌ വല്ല അര്‍ജന്റ്‌ പണിയും വന്നിട്ടുണ്ടാവും.ഞങ്ങള്‍ മൂന്ന്‌പേരും ഒരുവിധം റെഡിയാകുമ്പോള്‍ ഫൈസലിന്‌ വല്ല അഖിലേന്ത്യ ടൂര്‍ണ്ണമെന്റ്‌ കളിക്കാനുണ്ടാകും . അങ്ങനെ ദിവസങ്ങളും മാസങ്ങളും ഒരുപാട്‌ കടന്ന്‌ പോയി.അവസാനം ആ ദിവസം വന്നു എല്ലാ തിരക്കുകള്‍ക്കും സ്റ്റോപ്പ്‌ പറഞ്ഞ്‌ ഒരു ദിവസം ഞങ്ങള്‍ യാത്ര തിരിച്ചു വാഗമണ്ണിലെ പച്ചപരവതാനിവിരിച്ച മൊട്ടക്കുന്നുകള്‍ കാണാന്‍.
ഒരു ശെനിയാഴ്‌ച്ച വൈകീട്ടാണ്‌ ഞങ്ങള്‍ പ്ലാന്‍ ചെയ്‌തത്‌ . രാത്രി എട്ട്‌ മണിക്ക്‌ യാത്ര തുടങ്ങാം എന്നാണ്‌ തീരുമാനിച്ചിരുന്നത്‌. പോകാനുള്ള എല്ലാകാര്യങ്ങളും ഓകെയായി പക്ഷേ യാത്രക്കുള്ള വണ്ടി മാത്രം ആറുമണിയായിട്ടും ഞങ്ങള്‍ക്ക്‌ കിട്ടിയില്ല.വെള്ളിയാഴ്‌ച്ച തുടങ്ങിയ തിരച്ചിലാണ്‌ വണ്ടിക്ക്‌ .അവസാനം ഞങ്ങള്‍കൊരു മാരുതി അള്‍ട്ടോ കാര്‍കിട്ടി.നാനൂറോളം കിലോമീറ്ററുകള്‍ താണ്ടി ഞങ്ങളെ ഒരു കുഴപ്പവും വരുത്താതെ തിരിച്ചെത്തിച്ചത്‌ ആ കാറാണ്‌ അത്‌കൊണ്ട്‌ മാത്രം ഞങ്ങളാവണ്ടിയെ ബഹുമാനിക്കുന്നു.ഒരു ദിവസത്തിന്‌ എണ്ണൂറ്‌ രൂപ വാടകകൊടുത്തിട്ടാണവനെ കിട്ടിയത്‌ .രാത്രിയായാല്‍ അവന്റെ കണ്ണിന്‌ കാഴ്‌ച്ച തീരെകുറവായിരുന്നു.ആകെ മൊത്തത്തില്‍ ഒരു ലഡാക്ക്‌ വണ്ടിയായിരുന്നു ഞങ്ങള്‍ക്ക്‌ അവസാനം പോകാനായി കിട്ടിയത്‌ .ഈ യാത്രക്ക്‌മുന്നില്‍ എന്ത്‌ തടസ്സങ്ങള്‍ തന്നെ വന്നാലും ഞങ്ങള്‍ പോകും എന്ന ഉറച്ച തീരുമാനം ഞങ്ങള്‍ക്ക്‌ നാലുപേര്‍ക്കും ഉണ്ടായിരുന്നു.
ഒമ്പത്‌ മണിക്ക്‌ എടപ്പാളില്‍നിന്നും തുടങ്ങിയ യാത്ര തൃശൂര്‍ കഴിഞ്ഞു അങ്കമാലിയില്‍നിന്നും മൂവാറ്റുപുഴ റൂട്ടിലൂടെ പോയി കാഞ്ഞാര്‍ വഴി വാഗമണ്ണിലേക്കായിരുന്നു പ്ലാന്‍. കാഞ്ഞാറെത്തിയപ്പോള്‍ സമയം രാത്രി പന്ത്രണ്ട്‌ മണി ആയിരുന്നു.അവിടെ നിന്നങ്ങോട്ട്‌ ഹൈറേഞ്ച്‌ റൂട്ടാണ്‌ രാത്രി മറ്റു വണ്ടികളോന്നും പോകുന്നത്‌ കാണുന്നില്ല. ഇനി അങ്ങോട്ട്‌ നാളെ രാവിലെ പോകാം ഇന്നിവിടെ തങ്ങാം എന്ന എന്റെ നിര്‍ദേശത്തിന്‌ ആരും എതിര്‍ത്തില്ല.താമസിക്കാനോരു ലോഡ്‌ജോ കോട്ടേഴ്‌സോ അവിടെ ഞങ്ങള്‍ക്ക്‌ കാണാന്‍ കഴിഞ്ഞില്ല.തോട്ടടുത്ത പഞ്ചായത്ത്‌ ഓഫീസിന്റെ കെട്ടിടത്തിന്‌ മുന്നില്‍ വണ്ടി പാര്‍ക്ക്‌ ചെയ്‌ത്‌ ഞങ്ങള്‍ ഉറങ്ങാന്‍ തീരുമാനിച്ചു പക്ഷേ ഉറങ്ങാനൊന്നും കഴിഞ്ഞില്ല.രാത്രി സംസാരിച്ചും പുറത്ത്‌ നടന്നുമൊക്കെ നേരം വെളുപ്പിക്കേണ്ടി വന്നു. നാലര മണിആയപ്പോള്‍ രണ്ട്‌ പേര്‌ അങ്ങോട്ട്‌ വന്നു അവിടെ ഞങ്ങളുടെ വണ്ടിക്കരികില്‍ നിറുത്തിയിട്ട ഉന്തുവണ്ടിയില്‍ എന്തോക്കെയോ ചെയ്യുന്നുണ്ടായിരുന്നു.ഞാനും ഷാജിയും കൂടി അടുത്ത്‌ ചെന്ന്‌ നോക്കിയപ്പോള്‍ അവര്‍ മീന്‍കച്ചവടക്കാരാണെന്ന്‌ മനസ്സിലായി. അവരോട്‌ ഞങ്ങളെല്ലാം ചോദിച്ചറിഞ്ഞു. �ഇവിട്‌ന്ന്‌ കുറച്ചങ്ങട്‌ പോയാലോരു ആറ്‌ണ്ട്‌. നേരം വെളുത്താലവിടെ പോയികുളിക്കാം�. 'ആറൊ' ഒരു നിമിഷം ഞാന്‍ ചിന്തിച്ചു എന്താണാവോ ആറ്‌ എന്തായാലു രാവിലെ ഫ്രീ ആയി കുളിക്കാം എന്ന്‌ മനസ്സിലായി. �കുളികഴിഞ്ഞ്‌ട്ട്‌� ഇവിടെ പഞ്ചായത്ത്‌ ടോയ്‌ലറ്റും ഉണ്ട്‌� അപ്പോ അതും ചിലവില്ലാതെ നടക്കും എനിക്ക്‌ ഉള്ളില്‍ ചിരിവന്നു. �അതും കഴിഞ്ഞ്‌ വരുമ്പോഴേക്കും ഹോട്ടലില്‍ ചായ റെഡിയായിട്ടുണ്ടാകും അതും കഴിച്ച്‌ ഉശ്ശാറായിട്ടിവിടെന്ന്‌ പോകാം�. നല്ലവരായ കാഞ്ഞാറിലെ ആ മീന്‍കച്ചവടക്കാരുടെ സഹായമനസ്‌കത ഞങ്ങള്‍ ഒരിക്കലും മറക്കില്ല.ഇനി ഒരു തവണകൂടി കാഞാറിലേക്ക്‌ വരാനുള്ള ഭാഗ്യം ഉണ്ടായാല്‍ ഞങ്ങള്‍ക്ക്‌ നിങ്ങളെകാണാനുള്ള ഭാഗ്യം ഉണ്ടായാല്‍ മതിയായിരുന്നു എന്ന്‌ ഞാന്‍ ചിന്തിച്ചു. നേരം വെളുക്കാനിനിയും സമയമുണ്ട്‌ ഫൈസലും യൂനസ്സും കാറിന്റെ മുന്‍സീറ്റ്‌ നിവര്‍ത്തി നല്ല ഉറക്കമാണ്‌.കുറച്ചപ്പുറത്ത്‌ ഒരു ചായമക്കാനിക്കാരന്‍ തുറന്നുരുന്നു ഞാനും ഷാജിയും അവിടെ പോയി ഒരു നല്ല കട്ടന്‍ചായയും കുടിച്ച്‌ ആതണുപ്പത്ത്‌ അങ്ങാടിയിലൂടെ ഒരു ചെറിയ നടത്തം.അപ്പോഴെക്കും നേരം വെളുത്തു ഫൈസലും യൂനസ്സും ഉറക്കത്തില്‍ നിന്നും എണീറ്റുവന്നു.ഞങ്ങള്‍ നാലുപേരുംകൂടി ഒരോ കട്ടന്‍ചായയും ബെന്നും വെറുംവയറ്റില്‍ പല്ലുതേക്കാതെ അകത്താകി.എന്നിട്ട്‌ കുളിക്കാനുള്ള സോപ്പും, ബ്രഷും പേസ്റ്റും വാങ്ങി കുളിക്കാനുള്ള ആറിലേക്ക്‌.ആറെന്ന്‌ പറഞ്ഞാലാതാണെന്ന്‌ അപ്പോളാണ്‌ മനസ്സിലായത്‌.ഡാമിലെ വെള്ളം കെട്ടി നിറുത്തിയതിന്റെ സുന്ദരമായൊരു തടാകം നല്ല തെളിനീര്‍പോലെത്തെ തണുത്ത വെള്ളത്തിലൊരുകുളി.അതുകഴിഞ്ഞ്‌ പ്രഭാത കര്‍മ്മപരിപാടികളോക്കെ നടത്തി അവിടെന്ന്‌ ചായയും കുടിച്ചു നേരെ വാഗമണ്ണിലേക്ക്‌ യാത്രതിരിച്ചു.
കാഞ്ഞാറില്‍നിന്ന്‌ വാഗമണ്‍വരെ ഹൈറേഞ്ച്‌ റൂട്ടാണ്‌.മനോഹരമായ വഴികള്‍ ശ്രദ്ധിച്ച്‌ വണ്ടിയോടിച്ചില്ലങ്കില്‍ അപകടവുമുണ്ടാകും.കയറ്റവും ഇറക്കവും വളവും തിരിവുമായി വാഗമണ്‍വരെ മലയോരകാഴ്‌ച്ചകള്‍ വെള്ളച്ചാട്ടങ്ങള്‍ ആകാശം മുട്ടാനായ്‌ നില്‍ക്കുന്നപോലുള്ള പച്ചവിരിച്ച മലകള്‍ അങ്ങനെ കാഴ്‌ച്ചകള്‍ ഒരുപാടുണ്ടായിരുന്നു വാഗമണ്ണിലേക്കുള്ള ആ യാത്രയില്‍. സുന്ദരമായ സ്ഥലത്തെല്ലാം വണ്ടി നിറുത്തി സെല്‍ഫികളെടുത്തും മതിയാവോളം ഞങ്ങളവിടെ ആസ്വതിച്ചു.
രാവിലെ പത്ത്‌മണിയോടെ വാഗമണ്ണിലേത്തി.അവിടെത്തിയപ്പോള്‍ അത്‌ വരെ കണ്ടകാഴ്‌ച്ചകളെല്ലാം മാറിയപോലെ ചെറിയ ചെറിയ മൊട്ടാക്കുന്നുകളാണ്‌ ചുറ്റിലും.പച്ചകാര്‍പറ്റ്‌ വിരിച്ചപോലെ മരങ്ങളൊന്നുമില്ലാത്ത നടന്ന്‌ കയറാന്‍കഴിയുന്ന ചെറിയചെറിയ മൊട്ടക്കുന്നുകള്‍.ഏത്‌ മൊട്ടക്കുന്നാണ്‌ കൂടുതല്‍ഭംഗി എന്ന്‌ സംശയിച്ച്‌പോകും.ഒരുവിധം കുന്നിലെല്ലാം ഞങ്ങള്‍ കയറിയിറങ്ങി ഫോട്ടോയും എടത്ത്‌ നേരേ അവിടെ തൊട്ടടുത്ത സ്ഥലമായ തങ്ങള്‍പാറയിലേക്ക്‌.
തങ്ങള്‍പാറലക്ഷ്യമാക്കിപോകുന്നത്‌ ഒരു മലമുകളിലേക്കാണ്‌.വാഗമണ്‍മൊട്ടക്കുന്നുകള്‍ക്കെല്ലാം ഉയരത്തില്‍വരും തങ്ങള്‍പാറ . പേര്‌പോലെതന്നെ പാറക്കുട്ടങ്ങളാണവിടെ. മലപോലെ നില്‍ക്കുന്ന പാറക്ക്‌മുകളിലെത്തിയാല്‍ അവിടെയുള്ള എല്ലാമലകള്‍ക്കും മുകളില്‍ നില്‍ക്കുന്ന പോലെതോന്നും.സൂര്യകിരണങ്ങള്‍ ഉയര്‍ന്ന്‌ നില്‍ക്കുന്ന മലകളുടെ ഒരുവശത്ത്‌ വന്ന്‌ പതിച്ചുണ്ടാകുന്ന പ്രകാശവും മലകള്‍ക്ക്‌ മറുവശം മഞ്ഞ്‌പുതഞ്ഞ്‌ കിടക്കുന്ന അവസ്ഥയും ഒറ്റ നോട്ടത്തില്‍ അവിടെ കാണാന്‍കഴിയും .വളരെ അപകടം പിടിച്ചതാണെന്ന്‌ തോന്നി. പാറക്ക്‌മുകളിലേക്ക്‌ കയറാന്‍പറ്റാത്ത തരത്തില്‍ ഭയങ്കരകാറ്റ്‌ .കാറ്റില്‍ ബാലന്‍സ്‌ തെറ്റിതാഴെക്ക്‌പോകുമോന്ന്‌ പേടിച്ച്‌പോകും.ഒരുവിധത്തില്‍ പകുതിയിലേറേയും ഞങ്ങള്‍കയറി.പിന്നെ അവിടെന്നങ്ങോട്ട്‌ പോകാനാര്‍ക്കും ദൈര്യം വന്നില്ല അത്രക്ക്‌ ശക്തമായിരുന്നു കാറ്റ്‌. അവിടെന്ന്‌ കുറച്ച്‌കൂടി ഉയരത്തിലെത്തിയാല്‍ പാറ്‌ക്ക്‌മുകളില്‍ ഒരു മഖാം ഉണ്ട്‌ അവിടേക്ക്‌ നേര്‍ച്ച നേര്‍ന്നിട്ട്‌ ഒരുപാടു വയസ്സായവരും കുട്ടികളും സ്‌ത്രികളും എല്ലാം വളരെ കൂളായി പോകുന്നത്‌ കണ്ടപ്പോള്‍ ഞങ്ങള്‍ അതിശയിച്ചുപോയി.ഒരു പക്ഷേ മഖാമിലേക്ക്‌ നേര്‍ച്ചനേര്‍ന്ന്‌ പോകുന്നത്‌ കൊണ്ടാകാം അവര്‍ക്ക്‌ കാറ്റിന്റെ ശല്യം ഉണ്ടാകാത്തത്‌ എന്ന്‌ ഞാന്‍കരുതി
സമയം ഉച്ചകഴിയാറായിരിക്കുന്നു.തങ്ങള്‍പാറയില്‍ന്നും താഴെയെത്തി ഞങ്ങള്‍ അവിടെത്തെ കടയില്‍ന്നും ചായയും ലഘുഭക്ഷണങ്ങളും കഴിച്ചു വിണ്ടും യാത്രതുടങ്ങി.കുരിശുമല ലക്ഷ്യമാക്കി. വാഗമണ്ണിലേ ചായക്കെന്തോ കുഴപ്പമുണ്ട്‌ എന്താണെന്നറിയില്ല കുരിശുമലയിലേക്കുള്ള യാത്ര വളരെ സൈലന്റായിരുന്നു കാരണം എല്ലാവരും ഉറങ്ങിപോയി ഒരാളോഴികെ ഡ്രൈവര്‍. ഓനുംകൂടി ഉറങ്ങിയാപ്പിന്നെ നാട്ടിലേക്കുണ്ടാവൂല.കുരിശുമലയിലേക്ക്‌ വഴിചോദിച്ച്‌ യൂനസ്സ്‌ മടുത്തു.ഞാന്‍ ഉറക്കത്തില്‍ന്നും ഉണര്‍ന്നപ്പോള്‍ എല്ലാവരും ഉറക്കത്തിലാണ്‌ വണ്ടിയാടിച്ച്‌ വഴിചോദിച്ച്‌ ഡ്രൈവര്‍ അങ്ങോട്ടുമിങ്ങോട്ടും പോയ്‌കൊണ്ടിരിക്കുന്നു. സംഭവം എന്തെന്ന്‌ ചോദിച്ചപ്പോള്‍ ഇത്‌ശെരിയാകുന്നില്ല വഴിയാകെ തെറ്റിയെന്ന്‌ പറഞ്ഞ്‌ അവന്‍.സമയം നോക്കിയപ്പോള്‍ നാലരകഴിഞ്ഞിരിക്കുന്നു.ഇനിയിപ്പോ വഴിചോദിച്ചറിഞ്ഞങ്ങോട്ടെത്തുമ്പോളെക്കും അവിടെ ചിലപ്പോള്‍ അടച്ചിരക്കും അത്‌കൊണ്ട്‌ നമുക്ക്‌ തിരിക്കാം എന്ന്‌ തീരുമാനിച്ചു.അങ്ങനെ വീണ്ടും ഞാനുള്‍പെടെ എല്ലാവരും വണ്ടിയില്‍ ഉറക്കത്തിലേക്ക്‌ പോയി.യൂനസ്സിനോട്‌ വന്നവഴിപോയാല്‍മതിയെന്ന്‌ പറഞ്ഞ്‌ അവന്‍ എങ്ങോട്ടോ വിട്ടു.ഒടുവില്‍ വഴിതെറ്റിയെന്ന്‌മനസ്സിലായപ്പോള്‍ ഞങ്ങളെയെല്ലാരെയും ഉറക്കത്തില്‍ന്നും വിളിച്ച്‌.എല്ലാരും കണ്ണ്‌തുറന്ന്‌ നോക്കിയപ്പോള്‍ പരിജയമില്ലാത്ത സ്ഥലത്തായിരുന്നുഅപ്പോള്‍.ആരോടെങ്കിലും വഴിചോദിക്കാന്‍ നോക്കിയപ്പോള്‍ അവിടെ ആ വിജനമായ കാട്ടുവഴിയില്‍ ആരെയും കാണാനില്ല. ഒരു വശത്ത്‌ കാടുപിടിച്ച്‌ അഘാതമായ താഴ്‌ച്ചയും മറുവശത്ത്‌ മലഞ്ചരിവുമായ വീതികുറഞ്ഞ ഒരു വഴി. കാട്ടുചുരമാണ്‌ ചുരം ഇറങ്ങുകയാണ്‌.എന്തായാലും വേണ്ടില്ല മുന്നോട്ട്‌ പോകാന്‍തീരുമാനിച്ചു.അങ്ങനെ എവിടെയെത്തുമെന്നറിയാതെ മലയിറങ്ങിക്കോണ്ടിരിക്കുകയാണ്‌.കുറച്ചകൂടിമുന്നോട്ട്‌ പോയപ്പോള്‍ വെള്ളചാട്ടത്തിന്റെ ശബദം കേട്ടു. അവിടെ റോഡിന്‌ വശത്തായി മനോഹരമായ ഒരു വലിയ വെള്ളച്ചാട്ടം കണ്ടു.മലയില്‍നിന്നും പാലൊഴുകുന്നപോലെ മനോഹരമായ കാഴ്‌ച്ച.വെള്ളച്ചാട്ടത്തിലിറങ്ങി കൈയ്യും മുഖവുമെല്ലാം കഴുകി ഫ്രഷായി ഞങ്ങള്‍ വിണ്ടും താഴോട്ടിറങ്ങി.കുറച്ചുകൂടികഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക്‌ പോകാനുള്ള സ്ഥല്‌ത്തിന്റെ സൈന്‍ബോഡ്‌ കണ്ടു ഞങ്ങള്‍ക്‌ ആശ്വാസമായി.
ജീവിധത്തില്‍ ഒരിക്കലും മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍ സംഭവിച്ച ആ പകല്‍ കഴിഞ്ഞ്‌കൊണ്ടിരിക്കുന്നു.ഇനി വീട്ടിലേക്കുള്ള മടക്കയാത്രയാണ്‌. ഓരോര്‍ത്തരും ആ സുന്ദരദിവസത്തിലെ അവിസ്‌മരണീയ കാഴച്ചകള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയത്‌ നോക്കി അത്ഭുതത്തോടെയിരിക്കുന്നു.നല്ല നല്ല മൂഹൂര്‍ത്തങ്ങള്‍ക്ക്‌ കോരിച്ചോരിയുന്ന പെരുമഴ ഒരു നല്ല ലക്ഷണമാണെന്നത്‌ അന്നെനിക്ക്‌ മനസ്സിലായി.മടക്കയാത്രയില്‍ ആ സുന്ദരപ്രകൃതി കഴിഞ്ഞത്‌ മുതല്‍ തിരിച്ച്‌ നാട്ടിലെത്തുന്നത്‌ വരെയും കോരിച്ചോരിയുന്ന മഴയായിരുന്നു�.
യാത്രാ വിവരണം –ഷാനവാസ് കാടഞ്ചേരി