Ind disable

Ads 468x60px



2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

സഞ്ചാരികളെ കാത്ത് കൊടികുത്തിമല

കൊടികുത്തിമല‌ - മലപ്പുറം ജില്ലയുടെ ഊട്ടി

മലപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച് പറയുമ്പോൾ, നിലമ്പൂരിലെ തേക്കും ആഢ്യൻപാറ വെള്ളച്ചാട്ടവും കഴിഞ്ഞാൽ വേറെ എന്തുണ്ടെന്ന് ചോദിക്കുന്നവരുണ്ട്. നിലമ്പൂരിൽ ഒതുങ്ങുന്നതല്ല മലപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ. ഊട്ടി പോലെ സുന്ദരമായ ഒരു സ്ഥലമുണ്ട് മലപ്പുറം ജില്ലയിൽ. അതു കൊണ്ട് തന്നെ മലപ്പുറം ജില്ലയുടെ ഊട്ടിയെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.

ഒരു പക്ഷെ നിങ്ങൾ ആ സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവും. കൊടികുത്തിമല എന്നാണ് ആ സ്ഥലത്തിന്റെ പേര്. കൊടികുത്തിമലയിലേക്ക് നമുക്ക് ഒരു യാത്ര പോയാലോ?


കൊടികുത്തിമലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ ആദ്യം പോകേണ്ടത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലേക്കാണ്. കേരളത്തിന്റെ ഏത് ഭാഗത്ത് നിന്നും പെരിന്തൽമണ്ണയിലേക്ക് എത്തിച്ചേരാം. കോഴിക്കോട്, പാലക്കാട്, തൃശൂർ, മഞ്ചേരി എന്നിവടങ്ങളിൽ നിന്നൊക്കെ പെരിന്തൽമണ്ണയിലേക്ക് ബസുകൾ ലഭ്യമാണ്. പെരിന്തൽമണ്ണയിൽ നിന്ന് 12 കിലോമീറ്റർ അകലെയായിട്ടാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്.
സമുദ്ര നിരപ്പിൽ നിന്ന് 522 കിലോമീറ്റർ ഉയരത്തിലാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്. സുന്ദരമായ പുൽമേടാണ് കൊടികുത്തി മലയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരാൾ പൊക്കത്തിൽ ഉയർന്ന് നിൽക്കുന്നതാണ് ഇവിടുത്തെ പുല്ലുകൾ. വനംവകുപ്പിന്റെ കീഴിലാണ് ഈ സ്ഥലം.
പ്രകൃതിഭംഗി ആസ്വദിക്കാൻ 1998ൽ കൊടികുത്തി മലയിൽ ഒരു ഗോപുരം പണിതിട്ടുണ്ട്. ഇവിടെ കയറി നോക്കിയാൽ താഴ്വാരത്തെ പ്രകൃതി രമണീയമായ കാഴ്ചകൾ കാണാം. കുന്തിപ്പുഴയുടെ വിദൂരദൃശ്യവും ഇവിടെ നിന്ന് കാണാനാവും.
ഓഫ് റോഡ് ഡ്രൈവിംഗിന് താല്പര്യമുള്ളവർക്ക് പറ്റിയ സ്ഥലമാണ്. കൊടികുത്തിമല. കരിങ്കല്ലത്താണി റോഡിൽ നിന്ന് മാട്ടറക്കലിലൂടെ ബൈക്കിലോ ജീപ്പിലോ ഇവിടേയ്ക്ക് എത്തിച്ചേരാം.
പെരിന്തൽമണ്ണയിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള കൊടികുത്തിമല സഞ്ചാരികൾക്ക് പ്രകൃതി കനിഞ്ഞരുളിയ ഒരു അപൂർവ സുന്ദര താവളമാണ്. സമുദ്രനിരപ്പിൽ നിന്ന് 522 മീറ്റർ ഉയരമുള്ള മലമുകളിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ്.1500 അടി ഉയരത്തിലുള്ള ഇവിടം മലപ്പുറം ജില്ലയിലെ ഊട്ടി എന്നാണ് അറിയപ്പെടുന്നത്. ഉയരത്തിനനുസരിച്ച് സുഖമുള്ള ഇവിടെ നിന്നാൽ മലപ്പുറത്തിന്റെയും പെരിന്തൽമണ്ണയുടെയും പ്രകൃതിരമണീയത ആസ്വദിക്കാം. അതിനുവേണ്ടി ഇവിടെ മൂന്നുനിലയുള്ള ഒരു ഗോപുരവും(1998-ൽ നിർമ്മിതം) നിർമ്മിച്ചിട്ടുൺട്.


ആളുനിന്നാൽ കാണാത്തത്ര ഉയരത്തിലുള്ള പുൽമേടും, വേഗത്തിൽ മാറുന്ന അന്തരീക്ഷവും ആണ്‌ ഇവിടുത്തെ പ്രത്യേകത. മലമുകളിലെ 91 ഹെക്ടർ പുൽമേട് വനംവകുപ്പിൻേറതാണ്.
നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മലമുകളില്‍ ശാന്ത സുന്ദരമായൊരു പുല്‍മേട്, നട്ടുച്ചയ്ക്കുപോലും വെയില്‍ച്ചൂടറിയിക്കാത്ത കുളിര്‍ക്കാറ്റ്, നേരം ചായുമ്പോള്‍ പറന്നെത്തുന്ന മൂടല്‍മഞ്ഞ്. സായന്ദനങ്ങള്‍ സ്വച്ഛമായി ആസ്വദിക്കാന്‍ ഇതില്‍പ്പരം നല്ലയിടം ഏതുണ്ട്?
പെരിന്തൽമണ്ണയിൽനിന്ന് 12 കിലോമീറ്റർ അകലെ താഴേക്കോട് പഞ്ചായത്തിലാണ്‌ ഇത്. വടക്ക് തെക്കൻമല, പടിഞ്ഞാറ് മണ്ണാർമല, കിഴക്ക് താഴ്‌വാരത്തിന്റെ താഴെ ജനവാസ കേന്ദ്രങ്ങൾ. പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ, അങ്ങ് തെക്ക് ഭാഗത്ത് കുന്തിപ്പുഴ എന്നിവ ഇവിടെനിന്നും കാണാനാവും.

കൊടികുത്തിമല സഞ്ചാരികള്‍ക്ക് പ്രകൃതി കനിഞ്ഞരുളിയ അപൂര്‍വ സുന്ദര താവളമാണ്, അതും നഗരത്തിന് വിളിപ്പാടകലെത്തന്നെ.



സമുദ്രനിരപ്പില്‍ നിന്ന് 522 മീറ്റര്‍ ഉയരമുള്ള മലമുകളില്‍ നിന്നുള്ള കാഴ്ചകള്‍ മോഹനീയമാണ്. വടക്ക്- തെക്കന്‍മല, പടിഞ്ഞാറ് മണ്ണാര്‍മല, കിഴക്ക് താഴ്‌വാരത്തിന്റെ പച്ചപ്പുകള്‍ക്കിടയില്‍ തീപ്പെട്ടിക്കൂടുകള്‍പോലെ ജനവാസ കേന്ദ്രങ്ങള്‍. പാലക്കാട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍... അങ്ങ് ദൂരെ തെക്ക് ഭാഗത്ത് ഒരു വെള്ളിനൂല് പോലെ കുന്തിപ്പുഴ.

സമുദ്രനിരപ്പില്‍ നിന്ന് 522 മീറ്റര്‍ ഉയരമുള്ള മലമുകളില്‍ നിന്നുള്ള കാഴ്ചകള്‍ മോഹനീയമാണ്. വടക്ക്- തെക്കന്‍മല, പടിഞ്ഞാറ് മണ്ണാര്‍മല, കിഴക്ക് താഴ്‌വാരത്തിന്റെ പച്ചപ്പുകള്‍ക്കിടയില്‍ തീപ്പെട്ടിക്കൂടുകള്‍പോലെ ജനവാസ കേന്ദ്രങ്ങള്‍. പാലക്കാട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍... അങ്ങ് ദൂരെ തെക്ക് ഭാഗത്ത് ഒരു വെള്ളിനൂല് പോലെ കുന്തിപ്പുഴ.


0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ