Ind disable

Ads 468x60px



2013, ഡിസംബർ 21, ശനിയാഴ്‌ച

ബിയ്യം കായലിന്‍റെ മനോഹരിതയാര്‍ന്ന ഗ്രാമ ഭംഗി ആസ്വതിച്ച് കൊണ്ട് ഒരു യാത്ര

മലപ്പുറം ജില്ലയിലെ പൊന്നാനി തലൂക്കിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് .
കായലിന്‍റെ മനോഹരിതയാര്‍ന്ന തീരപ്രദേശം , കായലിനു കുറുകെയുള്ള തൂകുപാലം . ഹൌസ് ബോട്ട് , തുടങ്ങിയവ ഇവിടുത്തെ പ്രധാന വിനോദ ആകര്‍ഷണമാണ് 

മലപ്പുറം ജില്ലയിലെ തന്നെ പ്രസിദ്ധമായ ജലോത്സവം നടക്കുനത് ഇവിടെയാണ് 
പലത്തിനുമുകളില്‍ നിന്നുള്ള കായലിന്‍റെ വിക്ഷണം വളരെ മനോഹരമായ കാഴ്ച്ചയാണ് 
 കായലിന്‍റെ ഇരുകരകളും മനോഹരിതയാര്‍ന്ന പച്ചപാര്‍ന്ന തെങ്ങിന്‍ തോപ്പിനാല്‍ മനോഹരമാണ് 
ദാ ആക്കാണുന്ന സ്ഥലത്താണ് പ്രസിദ്ധമായ ജലോത്സവം നടക്കുന്നതിന്‍റെ ഫിനിഷിംഗ് പോയന്‍റ് 
തെങ്ങിന്‍ തോപ്പിനാല്‍ നിറഞ്ഞ കായലിന്‍റെ തീരം 
മീന്‍ പിടുത്തവും ഇവിടെ നടക്കാറുണ്ട് 


തൂക്കുപാലം 

എത്ര കണ്ടാലും മതിവരാത്ത മനോഹരിതയാര്‍ന്ന ഹരിതഭംഗിയെ ക്യമറയില്‍ പകര്‍ത്തിയ എന്‍റെ സുഹൃത്ത് അന്‍വര്‍ പുലാമന്തോള്‍ 

2013, ഡിസംബർ 20, വെള്ളിയാഴ്‌ച

എന്‍.കെ റാഫിയുടെ കല്യാണ വേളയില്‍

വസ്ത്രാലങ്കാരം : എന്‍.കെ ഷാനവാസ്
ചമയിക്കല്‍ : ഷംസിര്‍
ഇടത്തുനിന്നും **ഷംസിര്‍ . നാസര്‍ . മണവാളന്‍ എന്‍.കെ റാഫി ,  ഷാനവാസ് .എന്‍.കെ (ബ്ലോഗര്‍) , അസ്‌ലം  എന്‍.കെ
ദുഅ  സമയം
നിക്കാഹ് വേളയില്‍
മണവാട്ടിയോടൊത്ത്
കല്യാണ വേളയില്‍ ,, മെഹബൂബ് , നാസര്‍ ഷംസിര്‍
കുട്ടിപ്പട്ടുറുമാല്‍ താരം യുംന

താജുദ്ദീന്‍ വടകര ആന്‍ഡ്‌ ട്ടീം
താജുദ്ദീന്‍ & പട്ടുറുമാല്‍ ട്ടീം

2013, ഡിസംബർ 13, വെള്ളിയാഴ്‌ച

ആന്‍ഡ്രോയ്ഡ് ക്യാമറ കൊണ്ട് നെഞ്ചിടിപ്പ് അളക്കാം

Instant heart rate - Compuhow.com
ഹൃദയമിടിപ്പ് അളക്കാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്. നെഞ്ചത്ത് കൈവച്ച് നോക്കിയോ ഉപകരണങ്ങളുടെ സഹായത്തോടെയോ ഇത് ചെയ്യാം. എന്നാല്‍ കയ്യിലുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിച്ച് ഹൃദയമിടിപ്പ് അളക്കാനായാലോ? ഇത് സാധ്യമാക്കുന്ന ആപ്ലിക്കേഷനാണ് Instant Heart Rate.
Instant heart rate app - Compuhow.com 
പല കാരണങ്ങളും ഹൃദയമിടിപ്പ് കൂട്ടാനും കുറയ്ക്കാനുമിടയാകും. സാധാരണഗതിയില്‍ 60 നും 100 ഇടയില്‍ സ്വഭാവികമായതാണ്. സെറ്റിങ്ങ്സില്‍ ചില മാറ്റങ്ങള്‍ വരുത്താനും ഇതില്‍ സാധ്യമാകും

2013, ഡിസംബർ 10, ചൊവ്വാഴ്ച

ആന്‍ഡ്രോയ്ഡ് ഫോണിനെ വെബ്ക്യാമറയാക്കാം

Android Phone as webcam - Compuhow.com
ലാപ്ടോപ്പുകളിലൊക്കെ ബില്‍റ്റ് ഇന്നായി ക്യാമറയുണ്ടാകുമെങ്കിലും അവയുടെ ക്വാളിറ്റി പലപ്പോഴും പരിതാപകരമായിരിക്കും. അതിനാല്‍ തന്നെ കൂടുതല്‍ ക്വാളിറ്റിയുള്ള ക്യാമറ വാങ്ങി ഉപയോഗിക്കുന്നവരുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണിനെ വെബ്ക്യാമറയായി ഉപയോഗിക്കാനാവും എന്ന് പലര്‍ക്കും അറിയാവുന്നതായിരിക്കും. ഇപ്പോഴത്തെ ഫോണുകളിലേത് മികച്ച നിലവാരമുള്ള ക്യാമറകളാണ്.
ആന്‍ഡ്രോയ്ഡ് ഫോണിനെ വെബ്ക്യാമാക്കി മാറ്റാന്‍ സഹായിക്കുന്ന രണ്ട് ആപ്ലിക്കേഷനുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. Smartcam.
വിന്‍ഡോസിലും ലിനക്സിലും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ഫഓണിലും, കംപ്യൂട്ടറിലും ഇന്‍സ്റ്റാള്‍ ചെയ്യുക. വളരെ ലളിതമായ രീതിയില്‍ ബ്ലൂടൂത്ത് വഴിയോ, വൈഫി വഴിയോ ക്യാമറ ഉപയോഗിക്കാനാവും.
ഇത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം Settings എടുത്ത് WiFI സെലക്ട് ചെയ്ത് പോര്‍ട്ട് നമ്പര്‍, ഐ.പി അഡ്രസ് എന്നിവ നല്കുക. Connect WiFi ഓണാക്കുക. .

DOWNLOAD
2. DroidCam Wireless Webcam
മറ്റൊരു ഫ്രീ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണിത്. ഇതില്‍ യു.എസ്.ബി പോര്‍ട്ട് വഴിയോ, ബ്ലുടൂത്ത് അല്ലെങ്കില്‍ വൈഫി വഴിയോ ക്യാമറ കണക്ട് ചെയ്യാനാവും.
DOWNLOAD


2013, ഡിസംബർ 7, ശനിയാഴ്‌ച

റയില്‍വേയില്‍ 5775 ഒഴിവുകള്‍

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ബാറ്ററിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ :: GO Power Master

Cover art
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പൊതുവേ ബാറ്ററിയുടെ ആയുസ്സ് വളരെ കുറവാണ്. ഒരുവിധം എല്ലാ അപ്ലിക്കേഷന്‍സ് ഉം രാവിലെ മുതല്‍ ഉപയോഗിക്കുകയാണെങ്കില്‍ ഒരു ഉച്ച ആവുംപോഴേക്കും ബാറ്ററി തീര്‍ന്നിട്ടുണ്ടാവും. അതിനെ തടയിടാന്‍ ഇതാ ഒരു അപ്ലിക്കേഷന്‍ GO Power Master


ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് മൂലം 50 ശതമാനം വരെ ബാറ്ററിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. യാതൊരു സംശയവുമില്ല.


കൂടാതെ , Radio, Wi-Fi, Brightness, തുടങ്ങി ഓരോ വിഭാഗങ്ങളെയും പ്രത്യേകം തരാം തിരിച്ച് ബാറ്ററി ഉപയോഗം സെറ്റ് ചെയ്തു കൊടുക്കാവുന്നതുമാണ്.

സാംസംഗ് ഗാലക്സി നഷ്ടപ്പെട്ടാല്‍ ട്രാക്ക് ചെയ്യാം



ഫോണില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയാണ് ഇതുപയോഗപ്പെടുത്താന്‍ വേണ്ടത്.സാംസംഗ് ഗാലക്സി ഫോണില്‍ ഇപ്പോള്‍ ഇന്‍ബില്‍റ്റായി ഇത്തരം ഒരു ആന്‍റി തെഫ്റ്റ് ആപ്ലിക്കേഷന്‍ വരുന്നുണ്ട്. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ഫോണ്‍ സെറ്റിങ്ങ്സില്‍ സാംസംഗ് അക്കൗണ്ട് ആഡ് ചെയ്യുക. (Android Settings > Account > Add Account and Choose Samsung Account)
തുടര്‍ന്ന് യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. നിലവില്‍ അക്കൗണ്ടില്ലെങ്കില്‍ ഫ്രീയായി അത് നിര്‍മ്മിക്കാനാവും.
ആപ്ലിക്കേഷന്‍ സെറ്റ് ചെയ്താല്‍ പിന്നെ സാംസംഗ് വെബ്സൈറ്റ് വഴി ഫോണ്‍ ട്രാക്ക് ചെയ്യാനാവും. സൈറ്റില്‍ നേരത്തെ നല്കിയ അക്കൗണ്ട് ഡീറ്റെയില്‍സ് നല്കി ലോഗിന്‍ ചെയ്യുക.
നാവിഗേഷന്‍ മെനുവില്‍ Find My Mobile എന്നൊരു ഒപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സാംസംഗ് ഡിവൈസുകള്‍ കാണാം. Locate my mobile, Lock my mobile, Ring my mobile, Call logs തുടങ്ങിയ ഒപ്ഷനുകള്‍ ഇവിടെയുണ്ടാവും.
റിമോട്ട് കണ്‍ട്രോള്‍ ഫീച്ചറുപയോഗിച്ച് നിങ്ങളുടെ മൊബൈല്‍ എവിടെയാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് മനസിലാക്കാനാവും. അതുപോലെ തന്നെ ഫോണ്‍ നഷ്ടപ്പെടാനിടയായാല്‍ അത് ലോക്ക് ചെയ്യാനും, ഫോണിലെ ഡാറ്റകള്‍ പൂര്‍ണ്ണമായും ഇറേസ് ചെയ്യാനും ഇവിടെ സാധ്യമാണ്ഇവിടെ ക്ലികിക്കോ

2013, ഡിസംബർ 5, വ്യാഴാഴ്‌ച

വിലകുറഞ്ഞ ആന്ഡ്രോയിഡ് സ്മാര്‍ട്ട്‌ ഫോണുകള്‍ (10,000 ല്‍ താഴെ)

1
വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ വിപണി കുലുക്കുന്ന കാലമാണിത്. ഒട്ടേറെ കമ്പനികള്‍ ഇന്ന് വില കുറഞ്ഞ സ്മാര്ട്ട് ഫോണുകള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ്. യുവാക്കള്‍ക്ക് പ്രിയം ഇത്തരം സ്മാര്ട്ട് ഫോണുകള്‍ ആണ് എന്നതിനാലാണിത്. പതിനായിരം രൂപയില്‍ താഴെയുള്ള ഏറ്റവും നല്ല പത്ത് ആന്‍ഡ്രോയിഡ് ഫോണുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.
1. Xolo Q700

ഡിസ്‌പ്ലേ : 4.5 ഇഞ്ച്
റെസലൂഷന്‍ : 540 x 960
ക്യാമറ : 5 MP
പ്രോസ്സസ്സര്‍ : 1.2 GHz
റാം : 1 ജിബി
ഇന്റെര്‍ണല്‍ മെമ്മറി : 4 ജിബി ( 32 ജിബി വരെ വര്‍ദ്ധിപ്പിക്കാം)
ബാറ്ററി : 2400 mAh
വില : 9,899 INR
2. മൈക്രോമാക്‌സ് കാന്‍വാസ് 2 A110
ഓപ്പറേറ്റിംഗ് സിസ്റ്റം : ആന്‍ഡ്രോയിഡ് 4.0.4
ഡിസ്‌പ്ലേ : 5 ഇഞ്ച്
റെസലൂഷന്‍ : 480 x 854 പിക്‌സല്‍
ക്യാമറ : 8 എം പി
പ്രോസ്സസ്സര്‍ : 1GHz ഡ്യുവല്‍ കോര്‍
റാം : 512 എംബി
ഇന്റെര്‍ണല്‍ മെമ്മറി : 4 ജിബി
ബാറ്ററി : 2000 mAh
വില : 10,000 INR
3. കാര്‍ബണ്‍ A21
ഓപ്പറേറ്റിംഗ് സിസ്റ്റം : ആന്‍ഡ്രോയിഡ് 4.0.4
ഡിസ്‌പ്ലേ : 4.5 ഇഞ്ച്
റെസലൂഷന്‍ : 480 x 800 പിക്‌സല്‍
ക്യാമറ : 5 എം പി
പ്രോസ്സസ്സര്‍ : 1.2GHz ഡ്യുവല്‍ കോര്‍
റാം : 512 എം ബി
ഇന്റെര്‍ണല്‍ മെമ്മറി : 4 ജിബി ( 32 ജിബി വരെ വര്‍ദ്ധിപ്പിക്കാം)
ബാറ്ററി : 1800 mAh
വില : 7,300 INR
4. ഇന്റെക്സ് അക്വാ വണ്ടര്‍ ക്വാഡ് കോര്‍
ഓപ്പറേറ്റിംഗ് സിസ്റ്റം : ആന്‍ഡ്രോയിഡ് 4.1
ഡിസ്‌പ്ലേ : 4.5 ഇഞ്ച്
റെസലൂഷന്‍ : 960 x 540 പിക്‌സല്‍
ക്യാമറ : 8 എം പി
പ്രോസ്സസ്സര്‍ : ക്വാഡ് കോര്‍
റാം : 512 എം ബി
ഇന്റെര്‍ണല്‍ മെമ്മറി : 1.93 ജിബി ( 32 ജിബി വരെ വര്‍ദ്ധിപ്പിക്കാം)
ബാറ്ററി : 1800 mAh
വില : 9,540 INR
5. കാര്‍ബണ്‍ സ്മാര്‍ട്ട് റ്റൈറ്റാനിയം 
ഓപ്പറേറ്റിംഗ് സിസ്റ്റം : ആന്‍ഡ്രോയിഡ് 4.1
ഡിസ്‌പ്ലേ : 4.5 ഇഞ്ച് qHD
റെസലൂഷന്‍ : 540 x 960 പിക്‌സല്‍
ക്യാമറ : 5 എം പി
പ്രോസ്സസ്സര്‍ : 1.2GHz Qualcomm Snapdragon quad-core
റാം : 1 ജിബി
ഇന്റെര്‍ണല്‍ മെമ്മറി : 4 ജിബി ( 32 ജിബി വരെ വര്‍ദ്ധിപ്പിക്കാം)
ബാറ്ററി : 1600
വില : 10,000

ആന്‍ഡ്രോയിഡ് അപ്ലികേഷന്‍ ഇനി കംപ്യൂട്ടറിലും വര്‍ക്ക് ചെയ്യിക്കാം.



വെറ്റിലയില്‍ ചുണ്ണാമ്പു തേക്കുന്നത് പോലെ രാവിലെ തന്നെ ഫോണില്‍ തോണ്ടി കളിക്കുന്ന കുറെ ചങ്ങാതിമാര്‍ എനിക്കുണ്ട്. അവരുടെ ഇടയില്‍ ഒരു ടച്ച്‌ ഡിവൈസ് ഇല്ലാതെ പിടിച്ചു നില്ക്കാന്‍ ഞാന്‍ കുറെ കഷ്ടപ്പെട്ടിട്ടുണ്ട്.  ഈ 'തോണ്ടികള്‍ ' ഓരോ ദിവസവും പുതിയ പുതിയ ഗെയിമുകളും ആപ്സും കയറ്റി വരുമ്പോള്‍ നമ്മക്കും തോന്നിയിട്ടുണ്ട് ഇതുപോലൊരു സാധനം വാങ്ങിയാലോ എന്ന്‍.... .., പിന്നെ നട്ട സ്ഥലത്ത് മുളക്കാത്ത എന്നെപോലുള്ളവര്‍ക്ക്‌ ഇതൊന്നും ശരിയാകൂല എന്ന്‍. ((((9(({പൈസ ഇല്ലാഞ്ഞിട്ടല്ല എന്ന്‍ എന്നെ അറിയുന്നവര്‍ക്ക് എല്ലാം അറിയാം}. അങ്ങനെ വീട്ടിലുള്ള കംപ്യൂട്ടറില്‍ പോയി ഗെയിം കളിച് സായൂജ്യമടയുകയാണ് നമ്മുടെ ഒരു രീതി. അങ്ങനെയിരിക്കെയാണ് ഈ ആന്‍ഡ്രോയിഡ് പി സി യില്‍ വര്‍ക്ക് ചെയ്യുമോ എന്ന്‍ ചിന്തിച്ചത്. ആശാന്‍ ഗൂഗിള്‍ ഉള്ളിടത്തോളം കാലം ഒക്സിജെന്‍ പോലും അത്യാവശ്യമല്ല എന്ന് വിശ്വസിക്കുന്ന എനിക്ക് അത് കണ്ടെത്താന്‍ പ്രയാസമുണ്ടായില്ല. അങ്ങനെ കണ്ടെത്തിയ ബ്ലൂ സ്റ്റാക്ക് എന്ന ഒരു സോഫ്റ്റ്‌ വെയര്‍ ആണ് ഈ പോസ്റ്റില്‍ പരിചയപ്പെടുത്തുന്നത്.
           ബ്ലൂ സ്റ്റാക്ക് എന്നത് യഥാര്‍ത്ഥത്തില്‍ ഒരു  ആന്‍ഡ്രോയിഡ് സിമുലെറ്റെര്‍ {പ്ലെയെര്‍)) ))} ആണ്. 

ആദ്യം ബ്ലൂസ്റ്റാക്  ഡൌണ്‍ലോഡ് ചെയ്യുക .അതിന് ഇവിടെ ഞെക്കിയാല്‍ മതി 

ഇനി ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ഓപന്‍ ചെയ്ത് ബ്ലൂ സ്റ്റാക്ക് ഇന്‍സ്റ്റോള്‍ ചെയ്യുക

ഇന്‍സ്റ്റോലേഷന് ശേഷം ഗൂഗിള്‍ പ്ലേ യില്‍ നിന്ന്‍ ഗെയിംസ് ഡൌണ്‍ലോഡ് ചെയ്യുക

ഇനി ആഘോഷിക്കൂ ഓരോ നിമിഷവും


സംശയങ്ങള്‍ കമന്റായി  ചോദിക്കാന്‍ മറക്കരുത്...