ആന്‍ഡ്രോയിഡ് അപ്ലികേഷന് ഇനി കംപ്യൂട്ടറിലും വര്‍ക്ക് ചെയ്യിക്കാം.
വെറ്റിലയില്‍ ചുണ്ണാമ്പു തേക്കുന്നത് പോലെ രാവിലെ തന്നെ ഫോണില്‍ തോണ്ടി
കളിക്കുന്ന കുറെ ചങ്ങാതിമാര്‍ എനിക്കുണ്ട്. അവരുടെ ഇടയില്‍ ഒരു ടച്ച്
ഡിവൈസ് ഇല്ലാതെ പിടിച്ചു നില്ക്കാന് ഞാന്‍ കുറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഈ
'തോണ്ടികള്‍ ' ഓരോ ദിവസവും പുതിയ പുതിയ ഗെയിമുകളും ആപ്സും കയറ്റി
വരുമ്പോള്‍ നമ്മക്കും തോന്നിയിട്ടുണ്ട് ഇതുപോലൊരു സാധനം വാങ്ങിയാലോ
എന്ന്.... .., പിന്നെ നട്ട സ്ഥലത്ത് മുളക്കാത്ത എന്നെപോലുള്ളവര്‍ക്ക്
ഇതൊന്നും ശരിയാകൂല എന്ന്. ((((9(({പൈസ ഇല്ലാഞ്ഞിട്ടല്ല എന്ന് എന്നെ
അറിയുന്നവര്‍ക്ക് എല്ലാം അറിയാം}. അങ്ങനെ വീട്ടിലുള്ള കംപ്യൂട്ടറില്‍ പോയി
ഗെയിം കളിച് സായൂജ്യമടയുകയാണ് നമ്മുടെ ഒരു രീതി. അങ്ങനെയിരിക്കെയാണ്
ഈ ആന്‍ഡ്രോയിഡ് പി സി യില്‍ വര്‍ക്ക് ചെയ്യുമോ എന്ന് ചിന്തിച്ചത്. ആശാന്
ഗൂഗിള്‍ ഉള്ളിടത്തോളം കാലം ഒക്സിജെന് പോലും അത്യാവശ്യമല്ല എന്ന്
വിശ്വസിക്കുന്ന എനിക്ക് അത് കണ്ടെത്താന്‍ പ്രയാസമുണ്ടായില്ല. അങ്ങനെ
കണ്ടെത്തിയ ബ്ലൂ സ്റ്റാക്ക് എന്ന ഒരു സോഫ്റ്റ് വെയര്‍ ആണ് ഈ പോസ്റ്റില്‍ പരിചയപ്പെടുത്തുന്നത്.
ബ്ലൂ സ്റ്റാക്ക് എന്നത് യഥാര്‍ത്ഥത്തില്‍ ഒരു ആന്‍ഡ്രോയിഡ് സിമുലെറ്റെര്‍ {പ്ലെയെര്‍)) ))} ആണ്.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ